എം ഫോർമാരിയുടെ വെഡ്ഡിങ് വീക്കിന് തുടക്കം; വരുമാനം ദുരിതാശ്വാസ ഫണ്ടിലേക്ക്

m4marry-wedding-week
SHARE

സൂപ്പര്‍ മോഡലുകളും പ്രശസ്ത ഡിസൈനര്‍മാരും സെലിബ്രിറ്റികളും അണിനിരക്കുന്ന എം ഫോർമാരി ഡോട്കോമിന്റെ  വെഡ്ഡിങ് വീക്ക് ഫാഷന്‍ ഷോയ്ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കം. വൈവാഹിക പോര്‍ട്ടലായ ‌m4marry.com ന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ രാജ്യത്തെ മൂന്ന് പ്രമുഖ ഡിസൈനര്‍മാരുടെ വസ്ത്രങ്ങളണിഞ്ഞാണ് മോഡലുകള്‍ റാംപിലെത്തുക.

വിവാഹവസ്ത്രങ്ങളുടെ പുതിയ ഡിസൈനുകള്‍ അണിനിരത്തി ആദ്യദിനം റാംപില്‍ മോഡലുകളെ അവതരിപ്പിക്കുന്നത് പ്രശസ്ത ഡിസൈനറായ അഞ്ജു മോദിയാണ്. ബാജിറാവ് മസ്താനി, രാംലീല തുടങ്ങി ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം വസ്ത്രഡിസൈനറായ അഞ്ജു മോദി രാജ്യത്തെ തനതുവസ്ത്രങ്ങളില്‍വരെ പുതുഡിസൈനുകള്‍ ചേര്‍ത്താണ് അവതരിപ്പിക്കുന്നത്. പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റ് അംബിക പിള്ളയടക്കം പരിപാടിയില്‍ സഹകരിക്കുന്നുണ്ട്.

രാജ്യത്തെ പ്രമുഖരായ ഇരുപത്തിനാല് മോഡലുകളാണ് റാംപിലെത്തുക. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. ഫാഷന്‍വീക്കിനായുള്ള ടിക്കറ്റുകള്‍ എന്റെ ഡീൽ ഡോട്കോമില്‍ ലഭിക്കും.

MORE IN BUSINESS
SHOW MORE