കാത്തിരിപ്പിന് അവസാനം; ഡ്യൂവൽ സിമ്മുമായി ഐഫോണുകൾ എത്തും

iphone-techitalk
SHARE

ഡ്യൂവല്‍ സിമ്മുമായി മൂന്ന് പുതിയ ഐഫോണുകള്‍ വിപണിയിലേക്ക്. ഏറ്റവും മികച്ച പ്രോസസറും ന്യൂറല്‍ എന്‍ജിനും ഒഎല്‍ഇഡി സ്ര്കീനുമുള്ള മോഡലുകള്‍ ഈമാസം അവസാനം മുതല്‍ ലഭ്യമാകും. ഐഫോണ്‍ ടെന്‍ എസ്, ടെന്‍ എസ്മാക്സ്, ടെന്‍ ആര്‍ എന്നീ ഫോണുകളാണ് ഉപഭോക്താക്കള്‍ക്കായി എത്തുക. 

പതിവുകള്‍ തെറ്റിക്കാതെയാണ് കലിഫോര്‍ണിയ, കൂപ്പര്‍ത്തീനോയിലെ സ്റ്റീവ് ജോബ്സ് തീയറ്ററില്‍ ഏറ്റവും മികച്ച മൂന്ന് ഐഫോണുകളും ആപ്പില്‍ സീരീസ് 4 വാച്ചും സിഇഒ ടിം കുക്ക് അവതരിപ്പിച്ചത്. ഐ ഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്സ്, ടെന്‍ ആര്‍ എന്നീ മോഡലുകളാണ് പുറത്തിറക്കുന്നത്. 

ആപ്പിളിന്‍റെ ഏറ്റവും പുതിയ എ12 ബയോണിക് ചിപ്പ് കരുത്ത് പകരുന്ന ഫോണുകളില്‍ ഫെയ്സ് ഐഡി മാത്രമാണ് ഇനിയുണ്ടാകുക. ടെന്‍ എസ് 5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ളേയോടുകൂടി എത്തുമ്പോള്‍ ടെന്‍എസ് മാക്സിന്‍റെ 6.5 ഇഞ്ചാണ് സ്ക്രീന്‍. രണ്ടു മോഡലുകളും സ്റ്റെയിന്‍ലസ് സ്റ്റീലും ഗ്ളാസും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. വയര്‍ലെസ് ചാര്‍ജിങ് സൗകര്യം ഇവയില്‍ ലഭ്യമാണ്. ഐപി 68 സര്‍ട്ടിഫിക്കേഷനിലാണ് പുതിയ രണ്ട് മോഡലുകള്‍ എത്തുക. 

ചെലവുകുറഞ്ഞ ടെന്‍ ആര്‍ ആലൂമിനിയം ബോഡിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 6.1 ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ളേയാണ് ഫോണിനുണ്ടാകുക.  

ഇരട്ട സിംകാര്‍ഡുകള്‍ ഉപയോഗിക്കാനാവുന്നതാണ് പുതിയ ഫോണുകളിലെ പ്രത്യേകത. ആദ്യമായാണ് ആപ്പിള്‍ ഡ്യുവല്‍ സിംകാര്‍ഡ് സംവിധാനം ഫോണില്‍ നല്‍കുന്നത്. ടെന്‍ എസിനും ടെന്‍ എസ് മാക്സിനും 12മെഗാപികസ്‍ലിന്‍റെ രണ്ട ക്യാമറകള്‍ ഫോണിന്‍റെ പിന്‍വശത്തും ഏഴ് മെഗാപികസലിന്‍റെ സെല്‍ഫി ക്യാമറ മുന്നിലും ഉണ്ടാകും.

ടെന്‍ ആറില്‍ 12 എം.പിയുടെ ഒരു ക്യാമറയാണ് ലഭിക്കുക. 64, 128, 512 ജിബി മെമ്മറികളില്‍ ലഭിക്കുന്ന ടെന്‍ എസിന്‍റെ വില 999 ഡോളറിലാണ് ആരംഭിക്കുന്നത്, ടെന്‍ എസ് മാക്സ് 1099 ഡോളറും ടെന്‍ ആര്‍ 749 ഡോളറിലും ലഭ്യമാകും. 

ഏറെ പുതുമകളോടെയുള്ള ആപ്പിള്‍ വാച്ച് സീരീസ് ഫോറും കമ്പനി അവതരിപ്പിച്ചു. ഏറ്റവും മികച്ച ആരോഗ്യപരിപാലന വാചെന്ന പേരോടെയാണ് സീരീസ് ഫോര്‍ പുറത്തിറക്കുന്നത്. 

വലിപ്പമേറിയ സ്ര്കീനും പുതിയ സ്പീക്കറുകളും സവിശേഷതകളാണ്. വ്യക്തികളുടെ ഹൃദയമിടിപ്പ് അറിയാനുള്ള ഇലക്ട്രോ കാര്‍ഡിയോഗ്രാം വാച്ചില്‍ ലഭ്യമാണ്. ഹൃദയമിടിപ്പും പ്രഷറും കുറയുകയോ കൂടുകയോ ചെയ്താല്‍ ഫോണില്‍ മുന്നറിയിപ്പുകള്‍ ലഭിക്കും. 

ഫോണ്‍ വിളിക്കാന്‍ സാധിക്കുന്ന പുതിയ എയര്‍പോഡുകളും കമ്പനി പുറത്തിറിക്കിയിട്ടുണ്ട്. 

MORE IN BUSINESS
SHOW MORE