ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം; പുതിയ പരിഷ്കാരവുമായി വാട്സാപ്പ്

Whatsapp
SHARE

ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം ഏർപ്പെടുത്തിയുള്ള പുതിയ പരിഷ്കാരവുമായി വാട്സാപ്പ്. ഗ്രൂപ്പ് സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ അഡ്മിൻമാർക്ക് മറ്റ് അംഗങ്ങളെക്കാൾ കൂടുതൽ അവകാശങ്ങൾ ലഭിക്കുമെന്നതാണ് പുതിയ സവിശേഷത. 

ഏതൊക്കെ അംഗങ്ങൾക്ക് ഗ്രൂപ്പിൽ മെസേജ് അയക്കാമെന്ന് അഡ്മിന് തീരുമാനിക്കാം. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, ഓഡിയോ, ജിഫ് മെസേജുകൾക്ക് എല്ലാം ഇത് ബാധകമാണ്. അംഗങ്ങൾക്ക് മെസേജ് അയക്കുന്നതിൽ മാത്രമേ അഡ്മിന് നിയന്ത്രണം ഏർപ്പെടുത്താനാകൂ. അവർക്ക് ഗ്രൂപ്പിൽ വരുന്ന എല്ലാ മെസേജുകൾ കാണാനും അതിന് പ്രതികരിക്കാനും സാധിക്കും. പക്ഷേ പ്രതികരണം അഡ്മിൻ മാത്രമേ കാണൂ. അതിനായി മെസേജ് അഡ്മിൻ എന്ന ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്. 

ഇതിനായി അഡ്മിൻമാർ ചെയ്യേണ്ടത് ഇതാണ്. വാട്സാപ്പിൽ ഗ്രൂപ്പ് ഇൻഫോയിൽ പോയി 'ഗ്രൂപ്പ് സെറ്റിങ്സിൽ' 'സെന്റ്  മെസേജസിൽ' ക്ലിക്ക് ചെയ്യണം.  ഐഓഎസിലും ആൻഡ്രോയിഡിലും ഇത് ലഭ്യമാണ്. 'ഓൾ പാർടിസിപ്പന്റ്സ്', 'ഒൺലി അഡ്മിൻസ്' എന്നീ രണ്ട് ഓപ്ഷനുകൾ കാണാം. അതിൽ ആദ്യത്തേതിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ നേരത്തെ ഉണ്ടായിരുന്നതുപോലെ തന്നെ എല്ലാവർക്കും ഗ്രൂപ്പിൽ മെസേജ് ചെയ്യാനാകും. എന്നാൽ രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അഡ്മിന്‍മാർക്ക് മാത്രമേ മെസേജ് ചെയ്യാനാകൂ. ഏതെങ്കിലും ഗ്രൂപ്പ് അംഗത്തിന് മെസേജ് ചെയ്യണമെന്നുണ്ടെങ്കിൽ അഡ്മിന്‍ അയാളെക്കൂടി അഡ്മിൻ ആക്കണം.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.