രണ്ടു സിംകാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഐഫോണ്‍ വരുമോ? ഉത്തരം ഇതാ...

apple-iphone
SHARE

രണ്ടു സിംകാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഐഫോണ്‍ വരുമോ? ഏറെക്കാലമായി ആപ്പിള്‍ ആരാധകര്‍ ചോദിക്കുന്ന ഈ ചോദ്യത്തിന്‍റെ ഉത്തരം ഇന്നറിയാം. ഇതിന് പുറമേ ഉഗ്രന്‍ മിഴിവ് നല്‍കുന്ന ഓര്‍ഗാനിക് എല്‍ഇഡി സ്ക്രീന്‍ എന്ന സാങ്കേതികത്തികവ് പുതിയ ഐഫോണിനുണ്ടാകും. ഐ ഫോണിന്‍റെ മൂന്നു പുതിയ മോഡലുകളാണ്  പ്രഖ്യാപിക്കുക.

ഐ ഫോണ്‍ എക്സിനപ്പുറത്തേക്ക് ആപ്പിള്‍ പുതിയ സാങ്കേതികത്തികവിന്‍റെ മൂന്നു ഫോണുകള്‍ കൂടി വയ്ക്കുകയാണ്. ഐഫോണ്‍ എക്സ് എസ്, എക്സ് എസ് മാക്സ്, എക്സ് ആര്‍. ഇതില്‍ XS ഉം XSMAX ഉം രണ്ടു സിംകാര്‍ഡുകള്‍ ഉപയോഗിക്കുകാന്‍ കഴിയുന്നവയാകുമെന്നാണ് സൂചന. ചൈന ടെലികോം പുറത്ത്് വിട്ട ഐ ഫോണിന്‍റെ ചിത്രങ്ങള്‍ ഈ സൂചനയാണ് നല്‍കുന്നത്.ഇന്ത്യയിലെയും ചൈനയിലെയും ഡ്യൂവല്‍ സിംകാര്‍ഡ് ഫോണുകളുടെ വിപണി ലക്ഷ്യമിട്ടാണ് ഈ നീക്കം. 

സാംസങ് ഗ്യാലക്സി എസ് 9 ഉം വണ്‍പ്ലസും ഐഫോണ്‍ വിപണിയില്‍ ചെറുതല്ലാത്ത ഇടിവ് ഉണ്ടാക്കിയത് കണക്കിലെടുത്താല്‍ ഡ്യൂവല്‍ സിംകാര്‍ഡ് ഫോണുകള്‍ എന്ന ആശയം കമ്പനിക്ക് ഉപേക്ഷിക്കാനാവില്ല. ഇരട്ടസിംകാര്‍ഡ് ആണെങ്കില്‍ അത് ചരിത്രമാകും. 

ഈ ഫോണുകള്‍  ആദ്യമായി ഓര്‍ഗാനിക് എല്‍ഇഡി സ്ക്രീനുകളുമുണ്ടാകും. കാഴ്ചകള്‍ക്ക് പുതിയ മിഴിവാണ് ഒഎല്‍ഇഡി നല്‍കുന്നത്. 6.5 ഇഞ്ച് വലിപ്പവും ഫോണിനുണ്ടാകുമെന്നാണ് വിവരം. 6.1 ഇഞ്ച് വലിപ്പമുള്ള ഐഫോണ്‍ എക്സ് ആര്‍ എന്ന മോഡലും പുറത്തിറങ്ങും. എക്സ് എന്ന മോഡലിന്‍റെ എല്‍സിഡി സ്ക്രീന്‍ തന്നെയാകും  എക്സ് ആറിനും.

എക്സ് എസിന്‍റെ പ്രതീക്ഷിക്കുന്ന വില 85000ത്തിനും 95000ത്തിനും ഇടയിലാണ്. എക്സ് ആറിന് ഒരുലക്ഷത്തിന് മുകളിലാകും വില.ഫോണും വാച്ചും എയര്‍പോഡും ഒരുമിച്ച് ചാര്‍ജ് ചെയ്യാവുന്ന വയര്‍ലെസ് ചാര്‍ജിങ് പാഡും പുറത്തിറങ്ങിയേക്കും.

MORE IN BUSINESS
SHOW MORE