ഇന്ത്യക്കാരെ ആകർഷിക്കണം; കൈകോർത്ത് ഗൂഗിളും ഫെയ്സ്ബുക്കും ആമസോണും

facebook-google-amazone
SHARE

ഇന്ത്യന്‍ പരസ്യദാതാക്കളെയും ഉപഭോക്താക്കളെയും ആകര്‍ഷിക്കാന്‍ പ്രത്യേത പദ്ധതികളുമായി ഗൂഗിളും ഫെയ്സ്ബുക്കും ആമസോണും. തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കത്തക്ക തരത്തിലുള്ള ഇന്ത്യാ സ്പെസിഫിക് ഉല്‍പന്നങ്ങളാണ് ഈ ടെക്നോളജി ഭീമന്മാര്‍ പുറത്തിറക്കുന്നത്.  

അടുത്തിടെ ഗൂഗിള്‍ പുറത്തിറക്കിയ യു ട്യൂബ് ഒറിജിനല്‍സ് എന്ന പരസ്യം നല്‍കാവുന്ന ഉല്‍പന്നമാണ് ഇന്ത്യാ സ്പെസിഫിക് ഉല്‍പന്നങ്ങളില്‍ ഏറ്റവും പുതിയത്. പ്രാദേശിക ഭാഷയിലും പരസ്യം നല്‍കാവുന്നതാണ് ഈ കണ്ടന്റ്. മൊബൈല്‍ വെബ്സൈറ്റിന്റെയും ആപ്പിന്റെയും ഹിന്ദി പതിപ്പ് അവതരിപ്പിിച്ചാണ് ആമസോണ്‍ പരീക്ഷണം നടത്തുന്നത്. ഫ്ളിപ്കാര്‍ട്ടിനെ വെല്ലുന്നതിനൊപ്പം വളരുന്ന ഇ കൊമേഴേ്സ് വിഭാഗത്തില്‍ പിടിമുറുക്കുക കൂടിയാണ് ലക്ഷ്യം.

അലെക്സയില്‍ ഹിന്ദിക്കുപുറമെ, തമിഴ്, തെലുങ്ക്, കന്നട, മലയാളം, പഞ്ചാബി വാക്കുകള്‍ കൂടി ഉള്‍പ്പെടുത്താവുന്ന തരത്തില്‍ ആമസോണ്‍ അപ്ഡേറ്റ് ചെയ്തുകഴിഞ്ഞു. പ്രാദേശിക ഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണെന്ന ഫെയ്സ്ബുക്ക് നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലൂംബേര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം 98 കോടി ഡോളറിന്റെ വരുമാനമാണ് ഫെയ്സ്ബുക്ക് ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഗൂഗിളിന്റെ വരുമാനം ഇതിനോടകം തന്നെ നൂറുകോടി ഡോളര്‍ പിന്നിട്ടു.  

MORE IN BUSINESS
SHOW MORE