കുത്തനെ ഇടിഞ്ഞ് രാജ്യത്തെ ഉൽപാദനമേഖല

production-sector
SHARE

രാജ്യത്തെ ഉല്‍പാദനമേഖലയിലെ വളര്‍ച്ചയില്‍ അപ്രതീക്ഷിത കുറവ്. കഴിഞ്ഞ മാസം 51.7 പോയിന്റ്  വളര്‍ച്ച കൈവരിക്കാനേ കഴിഞ്ഞുള്ളൂവെന്ന് സ്വകാര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 52.8 പോയിന്റാണ് പ്രതീക്ഷിച്ചിരുന്നത്. 

ഐഎച്ച്എസ് മാര്‍ക്കിറ്റ് എന്ന സ്വകാര്യ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഉല്‍പാദന മേഖല, ഓഗസ്റ്റ് മാസത്തില്‍ 51.7 ശതമാനം മാത്രം വളര്‍ന്നെന്ന് വ്യക്തമാക്കുന്നത്. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറവ്.  റോയിട്ടേഴ്സ് സര്‍വെ പ്രകാരം 52.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ജൂലൈ മാസത്തില്‍ 51.3 ശതമാനം വളര്‍ച്ച നേടിയിരുന്നു. ആഭ്യന്തര ഡിമാന്‍ഡ് കുറഞ്ഞതാണ് ഉല്‍പാദനമേഖലയ്ക്ക് തിരിച്ചടിയായത്. അതേസമയം, ആഗോള ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. 

ഉല്‍പാദനമേഖലയിലെ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, ആദ്യ ത്രൈമാസത്തില്‍ 8.2 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്ന കണക്കുകളില്‍ പറയുന്നു. പിന്നീടുണ്ടായ കുറവ് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകതന്നെ ചെയ്യും. 

MORE IN BUSINESS
SHOW MORE