നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികൾ, വർധന പത്തിരട്ടിയിലധികം

flight-price
SHARE

കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിനു പുല്ലുവില. വിമാനക്കമ്പനികള്‍ യാത്രക്കൂലി പത്തിരട്ടിയിലധികം കൂട്ടി. ഉല്‍സവസീസണിലെ തിരക്കും നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടതും മുതലെടുത്താണ്  തീവെട്ടിക്കൊള്ള

പ്രളയം കണക്കിലെടുത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കുകളില്‍ വന്‍വര്‍ധന പാടില്ലെന്ന് വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ ഉല്‍സവ സീസണില്‍ തിരക്കുകൂടിയതോടെ പത്തിരട്ടി വര്‍ധനയാണ് വിവിധ വിമാനക്കമ്പനികള്‍ വരുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യ നിരക്കുകൂട്ടിയതോടെ മറ്റു കമ്പനികളും ഇതേ പാത പിന്തുടര്‍ന്നു. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് അമ്പത്തിയയ്യായിരം രൂപയാണ് നിരക്ക്. റിയാദിലേക്ക് 32000.നരേത്തെ ഇത്  പതിമൂവായിരം രൂപ മാത്രമായിരുന്നു. ആഭ്യന്തര സര്‍വീസുകളിലും കൊടിയ ചൂഷണമാണ്. എലന്‍സ് എയറിന്റെ കൊച്ചി– ബംഗളുരു റൂട്ടില്‍ നിരക്ക് ഒമ്പതിനായിരം രൂപ വരെയെത്തി. തിരുവനന്തപുരം ഡല്‍ഹി യാത്രക്ക് മിക്ക കമ്പനികളും ഈടാക്കുന്നത് പതിനായിരം രൂപയാണ്.

തിരക്കു കൂടുമ്പോള്‍  നിരക്ക് കൂട്ടുകയെന്ന പതിവ് തന്ത്രമാണ് ഇത്തവണയും കമ്പനികളെടുത്തിരിക്കുന്നത്. ഇതോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഉറപ്പാണ് പൊളിയുന്നത്

കോഴിക്കോട് നിന്നുള്ള നിരക്ക്

കോഴിക്കോട്–ജിദ്ദ–55,000

കോഴിക്കോട്–റിയാദ്– 32,300

കോഴിക്കോട് –ദമ്മാം–42,000

കോഴിക്കോട് –കുവൈത്ത്(ഗള്‍ഫ് എയര്‍)–50,000

കോഴിക്കോട്–ബഹ്റൈന്‍–കുവൈത്ത്(എയര്‍ ഇന്ത്യ എക്സ്പ്രസ്)–39000

കോഴിക്കോട് –ദുബായ്( സ്പൈസ് ജറ്റ്)–43000

കോഴിക്കോട്–ഷാര്‍ജ(ഇന്‍ഡിഗോ)–33400

ദുബായ്– തിരുവനന്തപുരം–22,000

തിരുവനന്തപുരം–ദുബായ്–57000

ഡല്‍ഹി –തിരുവനന്തപുരം– 7500

തിരുവന്തപുരം–ഡല്‍ഹി10500

ബംഗളുരു –തിരുവനന്തപുരം– 10400

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.