ബസ് സ്‌റ്റോപ്പിലും ബോട്ട് ജട്ടിയിലും നിന്ന് സമയം കളയണ്ട; കൊച്ചിയിലും വന്നു ചലോ ആപ്പ്

chalo-app
SHARE

ഇനി ബസ് സ്‌റ്റോപ്പിലോ ബോട്ട് ജട്ടിയിലോ ചെന്ന് കാത്തുനിന്ന് സമയം കളയേണ്ടതില്ല. യാത്രക്കാര്‍ പ്രതീക്ഷിക്കുന്ന ബസ്സോ ബോട്ടോ എവിടെ വരെയെത്തി എന്നറിയാനുള്ള ചലോ ആപ്പ് കൊച്ചിയിലെത്തി. ഒരു ദിവസം ഇങ്ങനെ ശരാശരി 40 മിനിറ്റു വരെ ലാഭിക്കാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തങ്ങളുടെ ബസ്സോ ബോട്ടോ എത്തിച്ചേരുന്ന സമയം ലൈവായി നല്‍കും, അതനുസരിച്ച് സ്‌റ്റോപ്പിലോ ബോട്ട് ജട്ടിയിലോ എത്തിയാല്‍ മതിയാകും. മാപ്പില്‍ തങ്ങള്‍ പ്രതീക്ഷിക്കുന്ന ബസ്സിന്റേയോ ബോട്ടിന്റേയോ ലൈവ് ജിപിഎസ് പൊസിഷന്‍ അറിയാനാകും. 

എമര്‍ജന്‍സി എസ്ഒഎസ് വഴി സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ങ്ങോ ലൈവ് ട്രിപ്പ് ഷെയറിംഗ് എന്നിവയിലൂടെ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാൻ കഴിയും. കൊച്ചിയിലെ ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, ഫെറികള്‍, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവ കണ്ടുപിടിയ്ക്കാനും ആപ്പ് സഹായിക്കും. അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയുടെ ആശയമാണിത്. കെഎംആര്‍എല്‍ഉം ചേര്‍ന്നാണ് തത്സമയ ട്രാക്കിംഗ് സേവനം കൊച്ചിയിലെത്തിച്ചിരിക്കുന്നത്.

ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രൻ ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ സുഗമമായി ഉപയോഗിക്കാൻ ആപ്പ് സഹായിക്കുമെന്നാണ് കരുതുന്നത്. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ചലോ ആപ്പ് ഉപയോഗിക്കാം.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.