കാത്തിരിപ്പിനൊടുവില്‍ ജിയോ ബ്രോഡ്ബാൻഡ് എത്തുന്നു; പ്ലാനുകള്‍ ഇതാ

Reliance-Jio-ambani
SHARE

ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡിന്റെ പ്ലാനുകൾ പുറത്ത്. ആഗസ്റ്റ് 15ന് ഔദ്യോഗികമായി പ്ലാനുകൾ അവതരിപ്പിക്കാനിരിക്കെയാണ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ താരിഫ് പുറത്തായത്. ട്രാക് ഡോട് ഇൻ എന്ന് വെബ്സൈറ്റാണ് വിവരങ്ങൾ പുറത്ത് വിട്ടത്. 500 രൂപ മുതലാണ് പ്ലാനുകൾ ആരംഭിക്കുന്നത്. 

500 രൂപയ്ക്ക് 30 ദിവസത്തേക്ക് 50 എംബിപിഎസ് വേഗത്തിൽ 300 ജിബി അതിവേഗ ഡേറ്റയാകും ലഭിക്കുക. 750 രൂപയുടെ പ്ലാനിൽ 450 ജി.ബി ഒരു മാസത്തേക്ക് ലഭിക്കുന്നു. 100 എംബിപിഎസ് വേഗതയില്‍ 600 ജി.ബി ഡാറ്റ 30 ദിവസത്തേയ്ക്ക് 999 രൂപയുടെ പ്ലാനില്‍ ലഭിക്കും. 750 ജി.ബി ഡാറ്റയാണ് 1299 രൂപയുടെ പ്ലാനില്‍ ലഭിക്കുക. 1,599 രൂപയുടെ പ്ലാനിൽ 1000 ജി.ബി ഡാറ്റ 200 എംബിപിഎസ് വേഗതയില്‍ ലഭിക്കുന്നു. 3599 രൂപയുടെ പ്ലാനിൽ 1500 ജിബി ഡാറ്റ 400 എംബിപിഎസ് വേഗതയിൽ ഒരു മാസത്തേക്ക് ലഭ്യമാകും.

1 ജിബിപിഎസ് ആണ് പരമാവധി വേഗത. പരിധി കഴിഞ്ഞാലും കുറഞ്ഞ വേഗത്തില്‍ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കും. ഈ മാസം 15ന് ബുക്കിങ് ആരംഭിക്കും. ജിയോ വെബ്സൈറ്റ്, മൈജിയോ ആപ്പ് എന്നിവ വഴിയാകും ബുക്കിങ്. ഏറ്റവും കൂടുതൽ പേർ ബുക്ക് ചെയ്ത നഗരങ്ങളിലെല്ലാം ബ്രോഡ്ബാൻഡ് കൊണ്ടുവരുമെന്നാണ് ജിയോ അറിയിച്ചിരുന്നത്. തുടക്കത്തിൽ 1,100 നഗരങ്ങളിൽ സർവീസ് ലഭ്യമാകും.

MORE IN BUSINESS
SHOW MORE