ട്രംപിന്റെ സംരക്ഷണവാദത്തെ എതിർത്ത് സാമ്പത്തിക വിദഗ്ധൻ

trump-economist
SHARE

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ സംരക്ഷണവാദത്തെ എതിര്‍ത്ത് രാജ്യത്തുനിന്നുതന്നെയുള്ള സാമ്പത്തിക വിദഗ്ധന്‍. വ്യാപാര കമ്മിയുടെ പേരില്‍ മറ്റു രാജ്യങ്ങള്‍ക്കുമേല്‍ സ്വന്തം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ട്രംപ് എന്നതാണ് പ്രധാന വിമര്‍ശനം. 

ഫിലഡെല്‍ഫിയയില്‍, ചൈന സെന്‍ട്രല്‍ ടെലിവിഷന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ മാനേജ്മെന്റ് പ്രഫസര്‍ ജെഫ്റി ഗാരെറ്റാണ് ട്രംപിനെതിരെ ആരോപണമുന്നയിച്ചത്. ലോകവ്യാപാര സംഘടനയുടെ മുന്‍ഗാമിയായ ഗാട്ട് കരാര്‍ ഉണ്ടാക്കിയത് അമേരിക്കയാണ്. എന്നാല്‍ വ്യാപാര തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്പോള്‍, ഡബ്ല്യുടിഒയെ സമീപിക്കുന്നതിനുപകരം, അമേരിക്ക സ്വന്തം വ്യാപാര നിയമങ്ങളാണ് മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത്. ചൈനയുമായുള്ള വ്യാപാരത്തില്‍  നികത്താനാകാത്ത നഷ്ടമുണ്ടാകുന്നെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍, ഇക്കാര്യമുന്നയിച്ച് ലോകവ്യാപാര സംഘടനയെ സമീപിക്കുകയാണ് യുഎസ് ചെയ്യേണ്ടതെന്ന് വാര്‍ട്ടന്‍ സ്കൂള്‍ അധ്യാപകന്‍ കൂടിയായ ഗാരെറ്റ് ചൂണ്ടിക്കാട്ടുന്നു. 

ട്രംപിന്റെ വാദങ്ങള്‍ രാഷ്ട്രീയപരമായി ശരിയാണെങ്കിലും ആഗോള സാമ്പത്തിക രംഗത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. അമേരിക്കയുടെ സംരക്ഷണവാദം യുക്തിക്കുനിരക്കാത്തത് എന്നാണ് ഗാരെറ്റ് വിശേഷിപ്പിച്ചത്. ചൈനയും യൂറോപ്യന്‍ യൂണിയനും ഇക്കാര്യങ്ങള്‍ ലോകരാജ്യങ്ങളോട് വിളിച്ചുപറയണമെന്നും ഗാരെറ്റ് അഭിപ്രായപ്പെടുന്നു. 

MORE IN BUSINESS
SHOW MORE