കുരുമുളകിന്‍റെ ഇറക്കുമതി വ്യവസ്ഥകളില്‍ മാറ്റം

pepper-import-t
SHARE

കുരുമുളകിന്‍റെ ഇറക്കുമതി വ്യവസ്ഥകളില്‍ മാറ്റം വരുത്തി കേന്ദ്രസര്‍‌ക്കാര്‍. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കുരുമുളകിന് മികച്ച വില ലഭിക്കുന്നതിന് ഇടയാക്കുന്നതാണ് വാണിജ്യമന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം. ജോയ്സ് ജോര്‍ജ് എം.പി പാര്‍ലമെന്‍റില്‍ ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ശ്രീലങ്കയില്‍ നിന്ന് വ്യാപകമായ തോതില്‍ ഗുണനിലവാരം കുറഞ്ഞ കുരുമുളക് ഇറക്കുമതി ചെയ്യുന്നതു മൂലം ആഭ്യന്തര കമ്പോളത്തില്‍ കേരളത്തിലെ അടക്കം കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കുരുമുളകിന് മെച്ചപ്പെട്ട വില ലഭിക്കാത്ത സാഹചര്യമാണുള്ളത്. നേപ്പാളില്‍ നിന്നും ഭൂട്ടാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും കുരുമുളക് കള്ളക്കടത്തായി ഇന്ത്യയിലെത്തിക്കുകയും വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇറക്കുമതി വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര വാണിജ്യമന്ത്രാലയം തീരുമാനിച്ചത്.

പുതിയ ഇറക്കുമതി നയത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍ശനമായ പരിശോധനകള്‍ക്ക് നിര്‍ദേശം നല്‍കി. അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ച് കള്ളക്കടത്ത് തടയുന്നതിനും വാണിജ്യമന്ത്രാലയം തീരുമാനിച്ചു. 

MORE IN BUSINESS
SHOW MORE