വാട്സപ്പ് സന്ദേശങ്ങള്‍ തുറക്കാതെ തന്നെ കണ്ടെന്ന അറിയിപ്പെത്തും; പുതിയ ഫീച്ചര്‍

whatsapp
SHARE

വാട്സപ്പ് സന്ദേശങ്ങള്‍ തുറക്കാതെ തന്നെ ലഭിക്കുന്ന ആള്‍ കണ്ടെന്ന പുതിയ ഫീച്ചര്‍ കമ്പനി വികസിപ്പിക്കുന്നു. മെസജ് ഫോണിന്‍റെ നോട്ടിഫിക്കേഷന്‍ പാനലില്‍ എത്തിയാലുടന്‍ കണ്ടതായി അറിയിപ്പ് ലഭിക്കുന്നതാണ് പുതിയ സൗകര്യം.

വാട്സപ്പിന്‍റെ പുതിയ വേര്‍ഷനിലാണ് കമ്പനി ഈ ഫീച്ചര്‍ ഒരുക്കുന്നത്. വാട്സ്പ്പ് സന്ദേശം ഒരു വ്യക്തി വായിച്ചാല്‍ മാത്രമാണ് ഇപ്പോള്‍ മെസജിന്‍റെ താഴെ നീല നിറമുള്ള ടിക് ഓണാവുക. പുതിയ രീതിയില്‍ മെസജ് വായിക്കുന്നതിന് പകരം ഫോണിന്‍റെ നോട്ടിഫിക്കേഷന്‍ പാനലില്‍ വരുന്നതോടെ ഇനി മെസജ് ഡെലിവേഡ്, അഥവാ സന്ദേശം കണ്ടു എന്ന നീല ടിക്ക് ഓണാകും.

ഇതുകൂടാതെ നോട്ടിഫിക്കേഷന്‍ പാനലില്‍ നിന്ന് മെസജുകള്‍ മ്യൂട്ട് ചെയ്യാന്‍ സാധിക്കുന്ന സൗകര്യവും കമ്പനി വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2018 ആരംഭം മുതല്‍ ഒട്ടേറെ പുതിയ സൗകര്യങ്ങള്‍ വാട്സപ് പുറത്തിറക്കുന്നുണ്ട്. ഇന്‍സ്റ്റന്‍റ് മെസേജിങിനെ ജനകീയമാക്കാനുള്ള പരിശ്രമത്തിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് നേതൃത്വം നല്‍കുന്ന വാട്സപ്പ്. 

MORE IN BUSINESS
SHOW MORE