ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ കുറയുമെന്ന് ഐഎംഎഫ്

imf
SHARE

ഇക്കൊല്ലവും അടുത്തവര്‍ഷവും ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ കുറയുമെന്ന് രാജ്യാന്തര നാണയ നിധി. എന്നാല്‍ കഴിഞ്ഞ കൊല്ലത്തേതിനേക്കാള്‍ കൂടിയ വളര്‍ച്ചയായിരിക്കും. അതിവേഗം വളര്‍ച്ച കൈവരിക്കുന്ന സമ്പദ്ഘടന തന്നെയാണ് ഇന്ത്യയെന്നും ഐഎംഫ് വ്യക്തമാക്കി. 

2018ല്‍ 7.3 ശതമാനവും 19ല്‍ 7.5 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ ആഗോള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ഏപ്രിലില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ പോയിന്റ് ഒരു ശതമാനും പോയിന്റ് മൂന്നുശതമാനവും കുറവ്. എന്നാല്‍ കഴിഞ്ഞ കൊല്ലത്തെ 6.7 ശതമാനത്തേക്കാള്‍ മികച്ചതായിരിക്കും. ജിഎസ്ടി നടപ്പാക്കിയത് സമ്പദ്ഘടനയ്ക്ക് ശക്തിപകരുന്നുണ്ട്. അതേസമയം,  എണ്ണവില ഉയരുന്നതും നാണ്യപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ കൂട്ടുന്നതും തിരിച്ചടിയാകും.

അതേസമയം, ചൈനയുടേതിനേക്കാള്‍ മികച്ചതായിരിക്കും ഇന്ത്യയുെട വളര്‍ച്ചയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കൊല്ലം 6.6 ശതമാനവും അടുത്തകൊല്ലം 6.4 ശതമാനവുമായിരിക്കും ചൈനയുടെ വളര്‍ച്ച. ആഗോള സാമ്പത്തിക വളര്‍ച്ച 3.9 ശതമാനമാകുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു. 

MORE IN BUSINESS
SHOW MORE