കൊച്ചി മെട്രോയിൽ ഇനി താമസിക്കാം; ഡോർമിറ്ററി തയാർ

metro
SHARE

കൊച്ചി മെട്രോയിൽ ഇനി യാത്ര മാത്രമല്ല താമസ സൗകര്യവും ഉണ്ട്. ഇതിനായി എം ജി റോഡ് മെട്രോ സ്റ്റേഷനിൽ ഡോർമിറ്ററി സംവിധാനം തയ്യാറാക്കി കഴിഞ്ഞു

ഇരുന്നൂറ് കിടക്കകളും നാൽപത് ടോയിലെറ്റുകളുമുണ്ട് ട്രയിൻ കമ്പാർട്ട്മെമെന്റിന്റെ മാതൃകയിലുള്ള ഈ എ സി ഡോർമെട്രിയിൽ. കൊച്ചിയിലെത്തുന്ന ആർക്കും മിതമായ ചിലവിൽ ഇവിടെ താമസിക്കാം. ഒരു ദിവസം താമസിക്കാൻ 395 രൂപയാകും.  സ്ത്രീകൾക്ക് പ്രത്യേകം കമ്പാർട്ട്മെന്റ് മുറികളുമുണ്ട്.

മൊബൈൽ ചാർജിങ്ങ് പോയിന്റ് റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലോക്കർ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. കൂട്ടമായി എത്തുന്നവർക്ക് പ്രത്യേക പാക്കേജുകളും ഉണ്ടാക്കും. ഈ പദ്ധതി മറ്റ് സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കാനും അധികൃതർ അലോചിക്കുന്നുണ്ട്.

MORE IN BUSINESS
SHOW MORE