ഇന്ത്യയില്‍ ഇലക്ട്രിക് കാർ നിർമിക്കാൻ സുസുകി മോട്ടോര്‍സ്

car
SHARE

ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ നിര്‍മാണത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ സുസുകി മോട്ടോര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍റെ ആഹ്വാനം. 2030ഓടുകൂടി വര്‍ഷത്തില്‍ പതിനഞ്ചുലക്ഷം കാര്‍ എന്ന ലക്ഷ്യത്തിലേക്കെത്തണമെന്ന് ചെയര്‍മാന്‍ ഒസാമു സുസുകി കമ്പനി എക്സിക്യൂട്ടീവുമാരോടാവശ്യപ്പെട്ടു. 

കഴിഞ്ഞ മാസം അവസാനം ജപ്പാനില്‍ നടന്ന സുസുകി മോട്ടോര്‍ കോര്‍പറേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്‍റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. 88 കാരനായ ഒസാമു സുസുകി, മകനും സുസുകി മോട്ടോര്‍ കോര്‍പറേഷന്‍ പ്രസിഡന്റുമായ തൊഷിഹിരോ സുസുകിയുടെ സാന്നിധ്യത്തിലാണ് കമ്പനി ഓഹരി ഉടമകളെ അഭിസംബോധന ചെയ്തത്.  വര്‍ഷത്തില്‍ 50 ലക്ഷം കാര്‍ വില്‍പനയാണ് സുസുകിയുടെ ഇന്ത്യന്‍ വിഭാഗമായ മാരുതി സുസുകി ലക്ഷ്യമിടുന്നത്. ഇതിന്റെ 30 ശതമാനവും ഇലക്ട്രിക് കാറുകളാവണം. ഈ ലക്ഷ്യം കൈവരിക്കാന്‍ എക്സിക്യൂട്ടീവുകളെ പ്രതിദിനം പ്രേരിപ്പിച്ചുവരികയാണെന്ന് ഒസാമു സുസുകി പറഞ്ഞു.

2020ല്‍ ഇലക്ട്രിക് കാര്‍ നിരത്തിലിറക്കാനാണ് മാരുതി സുസുകി ലക്ഷ്യമിടുന്നത്. നിലവിലുള്ള മോഡലുകള്‍ക്കുപകരം പുതിയ മോഡലുകളിലുള്ള ഇലക്ട്രിക് കാറുകളാകും വിപണിയിലെത്തുക. സുസുകിയും ടൊയോട്ടയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് കാര്‍ നിര്‍മിക്കുന്നത്. മാരുതിക്കുപുറമെ മള്‍ട്ടിനാഷണല്‍ കമ്പനികളായ ഹ്യുണ്ടായ്, കിയ, എംജി മോട്ടോഴ്സ്, വോള്‍വോ എന്നിവയും ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

MORE IN BUSINESS
SHOW MORE