സൈറസ് മിസ്ത്രിയുടെ നിയമപോരാട്ടത്തിന് തിരിച്ചടി, ഹർജി തള്ളി

cyrus-mystri
SHARE

ടാറ്റാസണ്‍സ് ചെയർമാൻ സ്ഥാനത്തുനിന്നും പുറത്താക്കിയതിന് എതിരായ സൈറസ് മിസ്ത്രിയുടെ നിയമപോരാട്ടത്തിന് തിരിച്ചടി. ടാറ്റാസൺസ് തീരുമാനത്തെ ചോദ്യംചെയ്തുള്ള മിസ്ത്രിയുടെ ഹർജി, ദേശിയ കമ്പനിനിയമ ട്രൈബ്യൂണൽ തള്ളി. വിധിവന്നതിന് പിന്നാലെ ടാറ്റാഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില ഉയർന്നു. 

ടാറ്റാസൺസ് ഡയറക്ടർബോർഡ് കൈക്കൊണ്ട തീരുമാനത്തെ ചോദ്യംചെയ്യാനാകില്ലെന്നാണ് ദേശിയ കമ്പനിനിയമ ട്രൈബ്യൂണല്‍ വ്യക്തമാക്കിയത്. പുറത്താക്കിയ നടപടി ഏകപക്ഷീയമാണെന്നും നിയമപരമല്ലായെന്നുമായിരുന്നു മിസ്ത്രിയുടെ ആരോപണം.  ഒപ്പം‌, എക്സിക്യൂട്ടീവ് ചെയർമാനെ നീക്കംചെയ്യാനുള്ള അധികാരം ഡയറക്ടർബോർഡിന് ഇല്ലെന്നും മിസ്ത്രിവാദിച്ചു. ടാറ്റാസൺസിൽ നടക്കുന്നത് ദുർഭരണമാണെന്നും, തന്നെ നീക്കംചെയ്തതിന് പിന്നിൽ ചില ഓഹരിപങ്കാളികളുടെ ബാഹ്യഇടപടലാണെന്നും ആരോപിച്ചു. എന്നാൽ, ബോർഡ് അംഗങ്ങളുടേയും ഓഹരിഉടമകളുടേയും ഭൂരിപക്ഷ തീരുമാനമാണ് നടപടിയെന്നും, മിസ്ത്രിയിലുള്ള വിശ്വാസം നഷ്ടമായതിനാലാണ് തൽസ്ഥാനത്തുനിന്ന് നീക്കംചെയ്തതെന്നും ട്രൈബ്യൂണലിനെ ടാറ്റാ ബോധിപ്പിച്ചു. ഇത് മുഖവിലയ്ക്കെടുത്തണ് ട്രൈബ്യൂണലിൻറെ മുംബൈ ബഞ്ചിൻറെ വിധി.

2012ൽ രത്തൻടാറ്റാ രാജിവച്ചതിന് പിന്നാലെയാണ് ടാറ്റാഗ്രൂപ്പിൻറെ മാതൃകമ്പനിയായ ടാറ്റാസൺസ് ചെയർമാൻ സ്ഥാനത്തേക്ക് സൈറസ് മിസ്ത്രി എത്തിയത്. കമ്പനിയുടെ 18.4ശതമാനം ഓഹരി മിസ്ത്രിയുടേത് ആയിരുന്നു. കടുത്ത ഭിന്നതകളെ തുടർന്ന് 2016 ഒട്കോബർ 24ന് മിസ്ത്രിയെ ടാറ്റാസൺസ് ചെയർമാൻ സ്ഥാനത്തുനിന്നും പുറത്താക്കി. ശേഷം ടാറ്റാഗ്രൂപ്പ് കമ്പനികളുടെ മാധാവി സ്ഥാനത്തുനിന്നും മിസ്ത്രിയെ മാറ്റിനിർത്താനും തീരുമാനമായി. തുടർന്ന് ടാറ്റയുടെ ആറ് കമ്പനികളുടെ ഡയറക്ടർസ്ഥാനത്തുനിന്നും മിസ്ത്രി സ്വയംഒഴിയുകയായിരുന്നു. രണ്ടുമാസത്തിന് ശേഷം ടാറ്റയ്ക്കെതിരായ നിയമപോരാട്ടത്തിന് മിസ്ത്രി തുടക്കംകുറിച്ചു. കേസിൽ, ഈമാസം നാലിന് വിധി പുറപ്പെടുപ്പുവിക്കാനായിരുന്നു ട്രൈബ്യൂണലിൻറെ ആദ്യ തീരുമാനമെങ്കിലും, പിന്നീട് ഇന്നത്തേക്ക് മാറ്റി.  

അതേസമയം, മിസ്ത്രിയുടെ നിയമപോരാട്ടത്തിന് ട്രൈബ്യൂണലിൽനിന്ന് തിരിച്ചടി നേരിട്ടതോടെ ടാറ്റാസൺസിന്‍റെ ഓഹരികളിൽ മുന്നേറ്റംപ്രകടമായി. വിധിവന്ന് മിനുറ്റുകൾക്കകം ടാറ്റാമോട്ടോഴ്സ് ഓഹരികൾ 1.8ശതമാനവും, ടാറ്റാസ്റ്റീൽ 1.05ശതമാനവും, ടാറ്റാപവർ 1.6ശതമാനവും ഉയർന്നു. എന്നാൽ, പ്രധാനകമ്പനിയായ ടിസിഎസ് ഓഹരിവില ഒരുശതമാനത്തിലധികം താഴ്ചയിലാണ് വ്യാപാരം തുടർന്നത്. 

MORE IN BUSINESS
SHOW MORE