വരുന്നൂ ജിയോ ഫോൺ 2; 'ജിയോ ജിഗാ ഫൈബർ' അവതരിപ്പിച്ച് അംബാനി

reliance-jio-ambani
SHARE

ഏറെ പുതുമകളോടെ ജിയോ ഫോണ്‍ രണ്ടുമായി റിലയന്‍സ് എത്തുന്നു. യുട്യൂബ്, വാട്ട്സ് ആപ്, ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കാവുന്ന ഫോണിന് 2,999 രൂപയാണ് വില.  റിലയന്‍സിന്റെ നാല്‍പത്തിയൊന്നാമത് വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച്  പുതിയ സേവനമായ ഹൈസ്പീസ് ബ്രോഡ്ബാന്‍ഡ്,  ജിയോ ജിഗാ ഫൈബറും അവതരിപ്പിച്ചു. 

മുംബൈയില്‍ നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വാര്‍ഷിക പൊതുയോഗത്തിലാണ് കമ്പനിയുടെ പുതിയ ഉത്പന്നങ്ങള്‍ പ്രഖ്യാപിച്ചത്. യുട്യൂബ്, വാട്ട്സ് ആപ്, ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ ആപുകള്‍ ഉപയോഗിക്കാവുന്ന ചെലവുകുറഞ്ഞ ഫോണാണ് കമ്പനി അവതരിപ്പിക്കുന്നത്. നിലവില്‍ ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് എക്സ്ചേഞ്ച് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം രണ്ടരക്കോടി കവിഞ്ഞതായി ചെയര്‍മാന്‍  മുകേഷ് അംബാനി അറിയിച്ചു. റിലയന്‍സിന്റെ പുതിയ സേവനമായ ഹൈസ്പീസ് ബ്രോഡ്ബാന്‍ഡ്,  ജിയോ ജിഗാ ഫൈബറും യോഗത്തില്‍ പ്രഖ്യാപിച്ചു. 

പുതിയ ബ്രോ‍ഡ്ബാന്‍ഡ് സേവനങ്ങളിലൂടെ അള്‍ട്രാ എച്ച് ഡി സേവനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക. ബ്രോഡ് ബാന്‍ഡിലൂടെ രാജ്യത്തെ 1500 നഗരങ്ങളിലേക്ക് ആദ്യഘട്ടത്തില്‍ എത്താണ് കമ്പനിയുടെ ശ്രമം

കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനിയുടെ ലാഭം 21 ശതമാനം ഉയര്‍ന്ന് 36,075 കോടി രൂപയായി. രാജ്യത്തെ ഏറ്റവും വലിയ വസ്ത്രവ്യാപാര ശ്രംഖലയായി റിലയന്‍സ് ട്രന്‍ഡും, ഇലക്ട്രോണിക്സ് ശ്രംഖലയായി റിലയന്‍സ് ഡിജിറ്റലും വളര്‍ന്നെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചു.

MORE IN BUSINESS
SHOW MORE