ചൈനീസ് മൊബൈൽ ഫോണുകൾ‌ക്ക് അമേരിക്കയിൽ വിലക്ക്

mobile
SHARE

ചൈനീസ് മൊബൈല്‍  ഫോണുകള്‍ക്ക്  അമേരിക്കയില്‍ വിലക്ക്.  ലൈസന്‍സിനുള്ള അപേക്ഷ യുഎസ് സര്‍ക്കാര്‍ തള്ളി.  ആഭ്യന്തരസുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്  യുഎസ് നിലപാട്.  സങ്കീര്‍ണമാവുന്ന യുഎസ് ചൈന വ്യാപാരയുദ്ധത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ തീരുമാനം. 

പൊതുമേഖല സ്ഥാപനമായ ചൈന മൊബൈല്‍ 2011ലാണ് യുഎസ് ഫെഡറല്‍  കമ്യൂണിക്കേഷന്‍സ് കമ്മിഷന്, ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയാകുമെന്ന് കണ്ടെത്തിയിനെ തുടര്‍ന്ന് അപേക്ഷ തള്ളുകയാണെന്ന് FCC വ്യക്തമാക്കി. ചൈനീസ് ടെക്നോളജി ഭീമന്‍  ZTE,  ഇറാനും ഉത്തരകൊറിയക്കുമുള്ള ഉപരോധങ്ങള്‍ വകയവയ്ക്കാതെ ഇടപാടുകള്‍ നടത്തിയതായി ഏപ്രിലില്‍ യുഎസ് കോമേഴ്സ് ഡിപാര്‍ട്ട്മെന്‍റ് കണ്ടെത്തിയിരുന്നു. ZTE യുമായുള്ള ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ കമ്പനികള്‍ക്ക് ഇതെത്തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തി. വന്‍ തുക പിഴ ഈടാക്കിയാണ് ഉപരോധം പിന്‍വലിച്ചത്. 

യുഎസ് ചൈന വ്യാപാരയുദ്ധം മുറുകുന്നതിനിടെയാണ്  ചൈനീസ് മൊബൈലിന് വില്‍പനാനുമതി നിഷേധിച്ചത്. വെള്ളിയാഴ്ചയോടെ ഇരുരാജ്യങ്ങളും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ നികുതി ഏര്‍പ്പെടുത്തിയേക്കും.  മൂവായിരത്തി നാനൂറ് കോടി ഡോളറിന്‍റെ ചൈനീസ് ഇറക്കുമതിക്കുമേല്‍ യുഎസ് 25 ശതമാനം നികുതി ചുമത്തിയേക്കും. ചൈന ഇതേ നാണയത്തില്‍ മറുപടി നല്‍കാനാണ് സാധ്യത.

MORE IN BUSINESS
SHOW MORE