രാജ്യത്ത് ഫാക്ടറി ഉല്‍പാദനം ഗണ്യമായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്

factory-production-t
SHARE

രാജ്യത്തെ ഫാക്ടറി ഉല്‍പാദനം ഗണ്യമായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്. ഉല്‍പാദനത്തിനുള്ള ചെലവ് കഴിഞ്ഞ നാലുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലുമായി.  

ഡിമാന്‍ഡ് കൂടിയതിനെത്തുടര്‍ന്നാണ് ഫാക്ടറി ഉല്‍പാദനം ഉയര്‍ന്നത്. ജൂണില്‍ അവസാനിച്ച ആദ്യ ക്വാര്‍ട്ടറില്‍ സാമ്പത്തിക ഇടപാടുകള്‍ മെച്ചപ്പെട്ടന്ന് ഇതിനാല്‍ അര്‍ഥമാക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്കേയ് മാനുഫാക്ചറിങ്ങ് പര്‍ച്ചേസിങ്ങ് മാനേജര്‍ സൂചിക പ്രകാരം 53.1 ആണ് ജൂണിലെ ഫാക്ടറി ഉല്‍പാദനം. മെയ് മാസത്തില്‍ 51.2 ആയിരുന്നു. കഴിഞ്ഞ 11 മാസമായി ഈ സൂചിക 50 മുകളില്‍ തന്നെയാണ്. രാജ്യാന്തര തലത്തില്‍ ഓര്‍ഡറുകള‍് മെച്ചപ്പെട്ടതും ഈ വളര്‍ച്ച കൈവരിക്കാന്‍ സഹായകമായി. അതിനിടെ ഉല്‍പാദനത്തിനുള്ള ചെലവും ഗണ്യമായി കൂടിയിട്ടുണ്ട്. ചെലവുകണക്കാക്കുന്ന സൂചിക ജൂണില്‍ 58.6 ആയി. മേയ് മാസത്തില്‍ 54.7 ആയിരുന്നു. ചെലവ് കൂടുന്നത് നാണ്യപ്പെരുപ്പത്തിന് വഴിയൊരുക്കുന്നുണ്ട്. ഇത് പലിശ നിരക്കുകകള്‍ കൂട്ടാന്‍ കാരണമായേക്കും. അടുത്ത ഓഗസ്റ്റിലാണ് റിസര്‍വ് ബാങ്കിന്റെ അടുത്ത വായ്പനയം. കഴിഞ്ഞ നയത്തില്‍ കാല്‍ ശതമാനം പലിശ കൂട്ടിയിരുന്നു. 

MORE IN BUSINESS
SHOW MORE