ജി.എസ്.ടി നിലവില്‍ വന്നതോടെ സ്വര്‍ണം കള്ളക്കടത്ത് വ്യാപകം

gold-jewellery-as-investment
SHARE

ജി.എസ്.ടി  നിലവില്‍ വന്നതോടെ സ്വര്‍ണക്കടത്ത് ഇരട്ടിയായതായി വ്യാപാരികള്‍. സമാന്തര വിപണി ശക്തമായതോടെ ജ്വല്ലറികളിലെ വില്‍പന പകുതിയായി കുറഞ്ഞു. നികുതിവെട്ടിപ്പ് കണ്ടെത്താനുള്ള പരിശോധന നിലച്ചതാണ് കള്ളക്കടത്ത് സ്വര്‍ണം വ്യാപകമാകാന്‍ കാരണം.

ഒരു ശതമാനം വാറ്റ് നികുതിയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ മൂന്നുശതമാനം ജി.എസ്.ടി നല്‍കണം. ജി.എസ്.ടിയുടെ കൂടെ ഇറക്കുമതി ചുങ്കവും സെസും ചേരുന്നതോടെ  വിലയുടെ പതിനെഞ്ച് ശതമാനം സര്‍ക്കാരില്‍ അടയ്ക്കണം. ഇത്രയും തുക വെട്ടിച്ചെടുത്താലുള്ള വന്‍ലാഭമാണ് കള്ളക്കടത്തിന്റെ ആകര്‍ഷണം. വാറ്റ് നികുതി സംവിധാനമുണ്ടായിരുന്നപ്പോള്‍ കടകള്‍ കയറിയുള്ള പരിശോധന കര്‍ശനമായിരുന്നു. ജി.എസ്.ടി. നിലവില്‍ വന്നതോടെ ഈ സംവിധാനം പൊളിഞ്ഞു. 

അനധികൃത നിര്‍മാണ യൂണിറ്റുകളില്‍ വച്ച് ആഭരണങ്ങളാക്കിമാറ്റുന്ന കള്ളക്കടത്ത് സ്വര്‍ണം ആവശ്യക്കാരെ കണ്ടെത്തി നേരിട്ടാണ് വില്‍പന. വിപണി വിലയേക്കാള്‍ കുറവായതിനാല്‍ ഗുണേമന്‍മയടക്കമുള്ള കാര്യങ്ങളില്‍ ഉപഭോക്താക്കളും വിട്ടുവീഴ്ച ചെയ്യുന്നു.

ബില്ലോട് കൂടിയ വില്‍പന പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി  വേണമെന്നാണ് വ്യവസായികളുടെ ആവശ്യം.

MORE IN BUSINESS
SHOW MORE