മൈക്രോ ചെറുകിട വ്യവസായങ്ങളുടെ നിഷ്ക്രിയ ആസ്തി മറ്റു വ്യവസായങ്ങളേക്കാള്‍ കുറവ്

msme-firm-t
SHARE

മൈക്രോ ചെറുകിട വ്യവസായങ്ങളുടെ നിഷ്ക്രിയ ആസ്തി മറ്റു വ്യവസായങ്ങളേക്കാള്‍ കുറവാണെന്നത് ഈ മേഖലയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു. എന്നാല്‍ ഈ മേഖലയ്ക്ക് വായ്പ ലഭ്യമാക്കുന്നിതില്‍ ധനകാര്യ സ്ഥാപനങ്ങളുടെ സഹായം കുറവാണുതാനും. 

സിഡ്ബി യുടെ കണക്ക് പ്രകാരം ഈ മാർച്ചിൽ വ്യവസായങ്ങൾക്ക് നൽകിയ മൊത്തം വായ്പയുടെ 23 ശതമാനം മൈക്രോ-ചെറുകിട വ്യവസൾക്കാനു ലഭിച്ചത്. ഈ മേഖലയുടെ നിഷ്ക്രിയ ആസ്തി 8.8%. എന്നാൽ ഇടത്തരം വ്യവസായങ്ങളുടെ നിഷ്ക്രിയ ആസ്തി 11.2%. മാണ്. മൈക്രോ, ചെറുകിട കമ്പനികൾക്ക് സ്വകാര്യ ബാങ്കുകൾ , ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പയിലും വർധനവ് ഉണ്ടായിട്ടുണ്ട്. മൊത്തം വായ്പയുടെ 30.3 % സ്വകാര്യ ബാങ്കുകളാണ് നൽകിയത്. നോട്ട് പിൻവലിച്ചത്തിന്റെയും, ജി എസ് ടി നടപ്പാക്കിയത്തിന്റെയും ആഘാതത്തിൽ നിന്നും മൈക്രോ, ചെറുകിട വ്യവസായ മേഖല ഒരു തിരുചുവരവ് നടത്തിയതായി സിഡ്ബി റിപ്പോർട്ട് പറയുന്നു.

2018-19 ബജറ്റിൽ മൈക്രോ ചെറുകിട വ്യവസായങ്ങളുടെ വളർച്ചക്ക് ചില പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളിലും വായ്‌പ ലഭ്യത കുറവ്, നൂതന സാങ്കേതിക വിദ്യയുടെ അഭാവം,  ഇറക്കുമതി ചെയ്യപ്പെടുന്ന് ഉൽപന്നങ്ങളുടെ മത്സരം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കേരള സര്‍ക്കാര്‍ പാസാക്കിയ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബില്‍ പ്രകാരം 15 കോടി വരെ മുതല്‍ മുടക്കുള്ള  വ്യവസായങ്ങള്‍ക്ക് ജില്ലാ വ്യവവസായ സെല്‍ തന്നെ അനുമതി നല്‍കും. ഏക ജാലക സംവിധാനം വഴി 30 ദിവസത്തിനുള്ളില്‍ അനുമതിയും ലഭിക്കും. 

MORE IN BUSINESS
SHOW MORE