മസാല ബോണ്ടുകള്‍ രണ്ടുമാസത്തികം പുറപ്പെടുവിക്കുമെന്ന് ധനമന്ത്രി

masala-bond-t
SHARE

കിഫ്ബി വഴിയുള്ള പദ്ധതികള്‍ക്ക് പണം കണ്ടെത്താനുള്ള മസാല ബോണ്ടുകള്‍ രണ്ടുമാസത്തികം പുറപ്പെടുവിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 5000 കോടിരൂപ ഇതുവഴി സമാഹരിക്കാനാണ് തീരുമാനം. ലണ്ടനിലും സിംഗപ്പൂരിലും മസാല ബോണ്ടിറക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

വിദേശത്തുനിന്ന് നിക്ഷേപം സ്വീകരിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ ഇറക്കുന്ന കടപ്പത്രങ്ങളാണ് മസാല ബോണ്ടുകള്‍. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ മസാല ബോണ്ടിറക്കാനുള്ള തടസങ്ങള്‍ നീങ്ങി. രാജ്യാന്തര റേറ്റിങ് ഏജന്‍സികളായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സ്, ഫിച്ച് എന്നിവയുടെ റേറ്റിങ്ങ് കൂടി ലഭിച്ചാല്‍ രണ്ടുമാസത്തിനകം ലണ്ടനിലും സിംഗപ്പൂരിലും കടപ്പത്രങ്ങള്‍ പുറപ്പെടുവിക്കും.

കടപ്പത്രങ്ങളിറക്കി 5000 കോടിരൂപ സമാഹരിക്കാനാണ് കിഫ്ബി അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ സമാഹരിക്കാനും ആലോചനയുണ്ട്.

കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികളുടെ പതിനായിരം കോടി രൂപയുടെ ബില്ലുകള്‍ ഈ സാമ്പത്തികവര്‍ഷം പണമാക്കി നല്‍കേണ്ടിവരുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതിന് മസാല ബോണ്ട് വഴിയുള്ള ധനസമാഹരണം സഹായകമാകും.

MORE IN BUSINESS
SHOW MORE