ട്രംപിന്‍റെ വ്യാപാരനയത്തിനുള്ള ആദ്യ ആഭ്യന്തര തിരിച്ചടി ഹാര്‍ലി ഡേവിഡ്സണില്‍ നിന്ന്

harly-t
SHARE

ഡോണള്‍ഡ് ട്രംപിന്‍റെ വ്യാപാരനയത്തിനുള്ള ആദ്യ ആഭ്യന്തര തിരിച്ചടി ഹാര്‍ലി ഡേവിഡ്സണില്‍ നിന്ന്. യൂറോപ്പിന്‍റെ തിരിച്ചടി മറികടക്കാന്‍ ഏതാനും ഫാക്ടറികള്‍ യുഎസിന് പുറത്തേക്ക് മാറ്റുമെന്ന് കമ്പനി അറിയിച്ചു.  ബൈക്കുകളുടെ ഇറക്കുമതിക്ക് 31 ശതമാനം അധിക തീരുവ ചുമത്തിയാണ് യൂറോപ്പ് ട്രംപിന് മറുപടി നല്‍കിയത് 

തന്‍റെ പുതിയ വ്യാപാര നയത്തില്‍ ഏറ്റവുമധികം നേട്ടമുണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ട അമേരിക്കന്‍ കമ്പനിയാണ് ഹാര്‍ലി ഡേവിഡ്സണ്‍. എന്നാല്‍ ട്രംപിനുള്ള മറുപടിയുമായി യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ളവര്‍ രംഗത്തിറങ്ങിയോതോടെ കമ്പനി പരുങ്ങലിലായി. യൂറോപ്പിലേക്കുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ നല്‍കേണ്ടി വന്നതോടെയാണ് ഫാക്ടറി യുഎസ്സിന് പുറത്തേക്ക് മാറ്റുമെന്ന് കമ്പനി നിലപാടടുത്തത്. കമ്പനിയുടെ താല്‍പര്യമല്ലെന്നും നിലനില്‍പിന് വേറെ വഴിയില്ലെന്നും ഹാര്‍ലി ഡേവിഡ്സണ്‍ വക്താക്കള്‍ അറിയിച്ചു. 6 ശതമാനത്തില്‍ നിന്ന് 31 ശതമാനത്തിലേക്കാണ് യൂറോപ്പ് ബൈക്കുകളുടെ ഇറക്കുമതി തീരുവ കൂട്ടിയത്. അതായത് യുഎസില്‍ നിന്ന് കയറ്റിവിടുന്ന ഒരു ബൈക്കിന് ഏതാണ്ട് 2200 ഡോളര്‍ ഇറക്കുമതി തീരുവ നല്‍കണം. എന്നാല്‍ അമേരിക്കന്‍ കമ്പനികളെയും ജീവനക്കാരയുമാണ് യൂറോപ്പ് ശിക്ഷിക്കുന്നതെന്ന് വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി. 

ആഭ്യന്തര ഉല്‍പാദാക്കളെ സഹായിക്കാനെന്ന പേരില്‍ ട്രംപ് നടപ്പാക്കുന്ന നയങ്ങള്‍ തിരിച്ചടിക്കുന്നുവെന്നാണ് ഹാര്‍ലി ഡേവിഡ്സണ്‍ന്‍റെ നിലപാട് വ്യക്തമാക്കുന്നത്. ഉല്‍പാദനം യുഎസിലെങ്കിലും മിക്ക കമ്പനികളുടെയും പ്രധാന വിപണി യൂറോപ്പാണ്. ചൈന, കാനഡ, മെക്സിക്കോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുമായി ട്രംപ് വ്യാപാരയുദ്ധം തുടരുകയാണ്. എല്ലാ രാജ്യങ്ങളുെ തങ്ങളുടേതായ രീതിയില്‍ തിരിച്ചടിയും നല്‍കുന്നുണ്ട്. 

MORE IN BUSINESS
SHOW MORE