പാരിസ് തെരുവുകളെ കീഴടക്കാന്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍

e-scooter-t
SHARE

പാരിസിലെ തെരുവുകള്‍ കീഴടക്കാന്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ എത്തി. അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ലൈം  വാണിജ്യാടിസ്ഥാനത്തില്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി പാരിസില്‍ ഔട്ട്ലെറ്റ് തുറന്നത്. അന്തരീക്ഷമലിനീകരണം തീരെയില്ലാത്ത സ്കൂട്ടറുകള്‍ക്ക് വന്‍ ഡിമാന്റാണ്.

കല, ഫാഷന്‍, പ്രണയം തുടങ്ങിയവയ്ക്കെല്ലാം പേരുകേട്ട പാരിസ് നഗരത്തിന് ചന്തം കൂട്ടാന്‍ ഒടുവിലെത്തിയതാണ് വിവിധ നിറങ്ങളിലുള്ള ഈ ഇലക്ട്രിക്  സ്റ്റാന്‍ഡിങ് സ്കൂട്ടറുകള്‍

അമേരിക്കയിലെ ബൈക്ക് ഷെയറിങ്  മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ലൈ യൂറോപ്പിലും  പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്  സ്റ്റാന്‍ഡിങ് സ്കൂട്ടറുകള്‍ പാരിസിലെ നിരത്തുകളില്‍ ഇറക്കിയിരിക്കുന്നത് 

നഗരത്തില്‍ വിവിധയിടങ്ങളിലായി   സ്ഥാപിച്ചിരിക്കുന്ന സ്കൂട്ടര്‍ ഹബുകളില്‍ നിന്ന് ആര്‍ക്കും സ്കൂട്ടറുകള്‍ എടുത്ത് ഉപയോഗിക്കാം.കമ്പനിതന്നെ രൂപപ്പെടുത്തിയ മൊബൈല്‍ ആപ്പ് വഴി പണം അടച്ചാണ്  സ്കൂട്ടറുകള്‍ അണ്‍ലോക്ക് ചെയ്യുന്നത്. ഒരു തവണ തുറക്കാന്‍ ഒരു യൂറോ ചെലവാക്കണം. ഉപയോഗിച്ചശേഷം നഗരത്തില്‍ എവിടെവേണമെങ്കിലും ഇത് ഉപേക്ഷിക്കാം.  രാത്രി ഒന്‍പതുമണിയോടെ കമ്പനിയിലെ ജീവനക്കാര്‍ ജി.പി.എസ് സംവിധാത്തിന്റെ സഹായത്തോടെ സ്കൂട്ടറുകള്‍ ശേഖരിക്കും. തുടര്‍ന്ന് റീ ചാര്‍ജ് ചെയ്ത് വീണ്ടും ഉപയോഗിക്കാ.

മണിക്കൂറില്‍ 24 കിലോമീറ്ററാണ് സ്കൂട്ടറിന്റെ ശരാശതി വേഗം...  നല്ലവഴികളില്‍ ഇത് 50 കിലോമീറ്റര്‍വരെ വേഗത്തില്‍ പോകും.  അമേരിക്കയിലെ വാടകയ്ക്ക് സമാനമായ തുകയാണ് പാരിസിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലരും ഈ സ്കൂട്ടറുകള്‍ ഷെയര്‍ ചെയ്ത് ഉപയോഗിക്കുന്നു. ഇത് വിജയമായാല്‍ കമ്പനി ഒട്ടും വൈകാതെ തന്നെ വില്‍പനയ്ക്കായി സ്കൂട്ടറുകള്‍ പാരിസിലെത്തിക്കും. അന്തരീക്ഷ മലിനീകരണം ഒട്ടും ഇല്ല എന്നതാണ് സ്കൂട്ടറിനെ ജനപ്രിയമാക്കുന്നത്. സൈക്കിളുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാരിസ് നഗരത്തിന് പുത്തന്‍ അനുഭവമാണ്  പുതിയ ഇലക്ട്രിക് സ്റ്റാന്‍ഡിങ്  സ്കൂട്ടറുകള്‍

MORE IN BUSINESS
SHOW MORE