ചൈനയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ലുലു; 1400 കോടിയുടെ നിക്ഷേപം

Thumb Image
SHARE

ചൈനയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്.  ആയിരത്തിനാന്നൂറു കോടിരൂപയുടെ നിക്ഷേപത്തിനു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, 

ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാരുമായുള്ള സംയുക്ത ചർച്ചയിലാണ് വൻ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ് തീരുമാനത്തിലെത്തിയത്. ഹൈപ്പർമാർക്കറ്റുകൾക്കാണ് പ്രഥമപരിഗണന. ഹൈപ്പർമാർക്കറ്റ് നിർമിക്കാൻ യിവു നഗരത്തിലെ പത്തേക്കർ സ്ഥലം പാട്ടത്തിനു നൽകാൽ യിവു പാർട്ടി സെക്രട്ടറി ലിൻ യി ജൂണുമായുള്ള ചർച്ചയിൽ തീരുമാനമായി. ഇതിനൊപ്പം അസംസ്കൃത വസ്തുക്കളുടെ അസംബ്ളിങ് യൂണിറ്റും സ്ഥാപിക്കും. വ്യവസായ വിപുലീകരണസാധ്യതാ പഠനത്തിനായി ലുലു ഗ്രൂപ്പിന്റെ ഉന്നതതല സംഘം ചൈനയിലെത്തും. ചൈനയിൽ ലുലുവിന്റെ നിലവിലെ വാർഷിക വ്യാപാരം ഇരുന്നൂറ് ബില്യൺ ഡോളറിൽ നിന്നും മുന്നൂറ് ബില്യണാക്കി ഉയർത്താനാണ് പദ്ധതി. .

ചൈനീസ് സർക്കാരുമായുള്ള സംയുക്ത സംരംഭം പുതിയ ചുവടുവയ്പ്പാണെന്നും എല്ലാ സഹായവും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന്  ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, ഐ.ടി ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, ബാഗുകൾ, കളിപ്പാട്ടങ്ങക്ൾ, കായികഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് നിലവിൽ ലുലു ഗ്രൂപ്പ് ചൈനയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്. രണ്ടായിരത്തിലാണ് ലുലു ചൈനയിൽ വേരുറപ്പിച്ചുതുടങ്ങിയത്. മലയാളികൾ അടക്കം ഇരുന്നൂറിലധികം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.