ടെലിവിഷൻ വിപണിയിൽ മാറ്റത്തിന് വഴി തുറന്ന് സാംസങ്

samsung
SHARE

ടെലിവിഷന്‍ വിപണിയില്‍ മാറ്റത്തിന് വഴിതുറന്ന് പുതിയ മോഡലുകളുമായി സാംസങ്. സ്വീകരണമുറിക്കിണങ്ങുന്ന വൈവിധ്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയ ക്യൂലെഡ് ടിവിയാണ് അതില്‍ പ്രധാനം . ദൃശ്യമികവ് ഉറപ്പാക്കുന്ന യുഎച്ച്ഡി ടിവിയും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച  കോണ്‍സേര്‍ട്ട് പതിപ്പും കേരവവിപണിയില്‍ സാംസങ് അവതരിപ്പിച്ചു.

എല്ലാം തികഞ്ഞൊരു ടെലിവിഷന്‍ ഒപ്പം കാഴ്ച്ചകാരുടെ മനസ് പ്രതിഫലിപ്പിക്കുന്ന  ഒരു ക്യാന്‍വാസും . അതാണ് സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ടിവി  ക്യൂലെഡ് . ടെലിവിഷന്‍ ഒാഫാക്കുമ്പോള്‍ ചുവരിന്റ നിറത്തിനോട് ടെലിവിഷനും ഇണങ്ങിച്ചേരും. വേണമെങ്കില്‍ നമുക്കിഷ്ടപ്പെട്ട രീതിയില്‍ ഒരു ദൃശ്യം സ്ക്രീനില്‍ പ്രതിഫലിപ്പിക്കാം . ഡാറ്റ പവര്‍ ലൈനുകള്‍ എല്ലാം സമന്വയിപ്പിച്ച കേബളാണ് ക്യൂലെഡ് ടീവിയുടെ മറ്റൊരു സവിശേഷത

55 മുതല്‍ 75 ഇഞ്ച് വരെ വലുപ്പമുള്ള ക്യൂലെഡ് ടിവികള്‍ക്ക് രണ്ട് ലക്ഷത്തി നാല്‍പത്തയ്യായരം രൂപമുതലാണ് വില.  വിപണിയിലുണ്ട് . ദൃശ്യമികവും മികച്ച ഡിസൈനും സമന്വയിപ്പിച്ചുള്ള പുതിയ യുഎച്ച്ഡി ടിവിയും സാംസങ് അവതരിപ്പിച്ചു. ഡൈനാമിക് ക്രിസ്റ്റല്‍ കളര്‍ സാങ്കേതികവിദ്യയമാണ് ഈ മോഡലില്‍ ഉപയോഗിച്ചിട്ടുള്ളത്.  മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം സാംസങ് നിര്‍മിച്ച   കോണ്‍സേര്‍ട്ട് മോഡലുകളും   വിപണിയിലെത്തി. ഉയര്‍ന്ന ദൃശ്യനിലവാരത്തിനൊപ്പം മികച്ച ശബ്ദവിന്യാസമവുമാണ് കോണ്‍സേര്‍ട്ട് മോഡലുകളുടെ സവിശേഷത. 27500 രൂപാമുതല്‍ വിലയുള്ള കോണ്‍സേര്‍ട്ട് മോഡലുകള്‍ വിപണിയിലുണ്ട് 

MORE IN BUSINESS
SHOW MORE