കൊച്ചി മെട്രോയുടെ ഒരാണ്ട്; നഷ്ടം ആറു കോടിയിൽ നിന്ന് 3. 6 കോടിയായി

kochi-metro-maony-kilukkam
SHARE

മെട്രോ കൊച്ചിയിലേയ്ക്ക് എത്തിയിട്ട് ഒരു വർഷം പൂർത്തിയായി കഴിഞ്ഞു. കൊച്ചിയിലെ വ്യാപാരികളുടെ മനസിൽ ഒരുപാട് ആശങ്കൾ നിറച്ചായിരുന്നു മെട്രോയുടെ കടന്നുവരവ്. ഒരു വർഷത്തിനപ്പുറം കൊച്ചി എന്തു നേടി. മെട്രോയുടെ വരവ് കൊണ്ട് കൊച്ചിയിലെ വ്യാപാരി സമൂഹം എന്തു നേടി. ഒരു അന്വേഷണം. ലാഭം എന്നത് ലോകത്തിലെ ഏത് മെട്രോയ്ക്കും ഒരു ദീർഘദൂര സ്റ്റോപ്പിനും സമാനമാണ്. കെട്ടിപ്പൊക്കിയ ഷോപ്പിംഗ് മാളിൽ നിന്ന് ലാഭം നേടിയ ഹോംഗ്കോങ് മെട്രോ ഒഴിച്ചു നിർത്തിയാൽ വികസിത രാജ്യങ്ങളിലെ മെട്രോ ഉൾപ്പെടെ ലാഭമില്ലാതെ സർവ്വീസ് നടത്തുന്നവയാണ്.

കൊച്ചിയുടെ വ്യാപാര മേഖലയിൽ ഉൾപ്പെടെ വികസനത്തിന്റെ പുതിയ നാഴിക കല്ലിട്ട് കൊച്ചിയെ തന്നെ ബ്രാൻഡ് ചെയ്ത മെട്രോ കടന്നു വന്നപ്പോൾ ലോകത്തെ മറ്റു മെട്രോകളെ ചൂണ്ടിക്കാട്ടി നഷ്ടത്തിന്റെ കണക്ക് നിരത്തിയവർ ഇവിടെയും ഉണ്ടായിരുന്നു.