പെട്രോൾ കുതിപ്പ് തുടരുന്നു; മുംബൈയിൽ 86.24: കേരളത്തിൽ 82.66

petrol-price
SHARE

രാജ്യത്ത് ഇന്നും ഇന്ധനവില കൂടി . പെട്രോള്‍ ലീറ്ററിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കൂടിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഇന്ന് കൂടിയെങ്കിലും ഗണ്യമായി കുറയുന്ന പ്രവണത നില്‍ക്കുമ്പോഴാണ് രാജ്യത്ത് ഇന്ധനവില ക്രമാതീതമായി ഉയരുന്നത്. രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞു. 50 പൈസയോളമാണ് കുറഞ്ഞത്.    

തിരുവനന്തപുരത്ത്  പെട്രോളിന് 82.66 രൂപയും ഡീസലിന്  75.24 രൂപയുമാണ് വില. തുടര്‍ച്ചയായി പതിനാറ്  ദിവസംകൊണ്ട് പെട്രോളിന് 4 രൂപ 9 പൈസയും ഡീസലിന് 3 രൂപ 75 പൈസയുമാണ് കൂടിയത്. ഡീസലിന് ചരിത്രത്തിലാദ്യമായാണ് ലീറ്ററിന് 75 രൂപ കടക്കുന്നത്. മുംബൈയില്‍ പെട്രോള്‍ ലീറ്ററിന് 86 രൂപ 24 പൈസയായി. ഡീസലിന് 73 രൂപ 79 പൈസയും. അതേസമയം, രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന് വില ഗണ്യമായി കുറയുകയും ചെയ്യുന്നു. ബാരലിന് 78 ഡോളര്‍ കടന്ന ബ്രെന്‍റ് ക്രൂഡോയില്‍ വില ഇന്നലെ, കഴിഞ്ഞ 20 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി.

75.30 ഡോളര്‍. കര്‍ണാടക തിരഞ്ഞെടുപ്പുകാലത്ത്, എണ്ണവില പിടിച്ചു നിര്‍ത്തിയതുമൂലമുണ്ടായ നഷ്ടം എണ്ണക്കമ്പനികള്‍ നികത്തുകയാണെന്ന് വ്യക്തം. അതിനിടെ ഡോളറിന്റെ ഡിമാന്‍ഡ് കൂടിയതിനെത്തുടര്‍ന്ന് രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. 31 പൈസ കുറഞ്ഞ് 67.74 ഡോളര്‍ എന്ന നിലയ്ക്കാണ് വ്യാപാരം ആരംഭിച്ചത്. 

MORE IN BUSINESS
SHOW MORE