ഗൂഗിൾ ക്രോമും ഫയർഫോക്സും ഉപയോഗിക്കുന്നവരാണോ ? സൂക്ഷിക്കുക

chrome-firefox
SHARE

ജനകീയ സേർച്ച് എൻജിനുകളാണ് ഗൂഗിൾ  ക്രോമും മോസില്ല ഫയർ ഫോക്സും. ഇവയുടെ വേഗവും സവിശേഷതകളും ആളുകളെ ആകർഷിക്കുന്നു. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടി വരുമെന്നാണ് ടെക് രംഗത്തു നിന്നുള്ള വാർത്ത. സൈബർ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ് ആണ് മുന്നറിയിപ്പ് നൽകുന്നത്. 

ഇന്റർനെറ്റ് പണമിടപാട് നടത്തുന്നവരുടെ വിവരങ്ങൾ ചോർത്തുന്ന മാൽവെയർ ക്രോമിലും ഫയർ ഫോക്സിലും ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വീഗാ സ്റ്റീലർ എന്നറിയപ്പെടുന്ന മാൽവെയറുകൾ കംപ്യൂട്ടറിലേക്ക് പ്രവേശിക്കുന്നത് ഫിഷിങ് ഇ– മെയിലുകൾ വഴിയാണ്. 2016 ലും സമാനമായ മാൽവെയറുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. .doc, .docx, .txt, .rtf, .xls, .xlsx, .pdf എന്നി ഫോർമാറ്റുകളിലുള്ള ഡോക്യുമെന്റുകൾ കംപ്യൂട്ടറിൽ തുറക്കുമ്പോൾ സ്ക്രീൻ ഷോട്ടെടുക്കാനും സ്കാൻ ചെയ്യാനുമുള്ള സാധ്യതയും ഏറെയാണ്. 

പൂർണമായും സുരക്ഷിതമാണെന്നു ക്രോമും ഫയർഫോക്സും സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും പുതിയ വാർത്ത ഉപഭോക്താക്കളിൽ ആശങ്കയുണ്ടാക്കുന്നു. 

MORE IN BUSINESS
SHOW MORE