മല്‍സരക്ഷമതയില്‍ ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റം

imd-list-t
SHARE

മല്‍സരക്ഷമതയില്‍ ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റം. ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ പട്ടികയില്‍ ഇന്ത്യ ഒരുസ്ഥാനം മെച്ചപ്പെടുത്തി നാല്‍പത്തിനാലാമതെത്തി. മല്‍സരക്ഷമതയില്‍ അമേരിക്കയാണ് മുന്നില്‍.  

സാമ്പത്തിക രംഗത്തുണ്ടാക്കുന്ന മുന്നേറ്റവും സമ്പദ്ഘടനയുടെ ശക്തിയും കണക്കിലെടുത്താണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് അഥവാ ഐഎംഡി, മല്‍സരക്ഷമതാ പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ കൊല്ലം 45ആം സ്ഥാനത്തായിരുന്നു ഇന്ത്യ. ആഗോള തലത്തില്‍ നാല്‍പത്തിനാലാം സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടെങ്കിലും സമ്പദ്ഘടനയുടെ മല്‍സരക്ഷമതയില്‍ 14 ഏഷ്യന്‍രാജ്യങ്ങളില്‍ ഇന്ത്യ 12ആം സ്ഥാനത്താണ്. ഓരോമേഖലകളിലും അഭിരുചിയുള്ളവരെ വാര്‍ത്തെടുക്കുന്നതിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇന്ത്യ ശ്രദ്ധചെലുത്തണമെന്ന് ഐഎംഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഎസ്ടി നടപ്പാക്കിയതിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണം. ഡിജിറ്റല്‍ സാക്ഷരത, ഗ്രാമീണ മേഖലകളില്‍ ബാന്‍ഡ്്വിഡ്ത്ത് വികസിപ്പിക്കല്‍, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്തല്‍ തുടങ്ങിയവയിലും ശ്രദ്ധവേണം. മല്‍സരക്ഷമതയില്‍ അമേരിക്കയ്ക്കുശേഷം ഹോങ്ങോങ് രണ്ടാമതും സിങ്കപ്പൂര്‍ മൂന്നാമതുമാണ്. നെതര്‍ലന്‍റ്സ്, സ്വിറ്റ്സര്‍ലന്‍‌റ്, ഡെന്‍മാര്‍ക്ക്, യുഎഇ, നോര്‍വേ, സ്വീഡന്‍, കാനഡ എന്നിവയാണ് ആദ്യ പത്തുസ്ഥാനങ്ങളില്‍. ചൈനയുടെ സ്ഥാനം പതിമൂന്നാമതും. 

MORE IN BUSINESS
SHOW MORE