നന്ദന്‍ നിലേക്കനിക്കെതിരെ സെബിയില്‍ പരാതി

nandan-nilakeni-t
SHARE

ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനിക്കെതിരെ സെബിയില്‍ പരാതി. കമ്പനിയില്‍ മുന്‍പുണ്ടായിരുന്ന കോര്‍പറേറ്റ് ഗവേണന്‍സ് രീതികള്‍ അവലംബിക്കുന്നതില്‍ നിലേക്കനി പരാജയപ്പെട്ടെന്നാണ് ആക്ഷേപം. കമ്പനിക്കുള്ളില്‍ നിന്നുതന്നെയുള്ള വിസില്‍ ബ്ലോവറാണ് സെബിക്ക് കത്തയച്ചത്.  

ഇന്‍ഫോസിസിന്റെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് വിസില്‍ബ്ലോവറുടെ കത്ത്. മുന്‍ ചെയര്‍മാന്‍ ആര്‍ ശേഷസായി, കമ്പനിയില്‍ മുന്‍പുണ്ടായിരുന്ന ജെഫ് ലേമാന്‍ എന്നിവരടക്കം മൂന്ന് ഡയറക്ടര്‍ക്ടര്‍മാര്‍ തമ്മിലുള്ള ക്ലെയിം കരാര്‍ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയാതെ പറയുന്നുണ്ടെന്ന് വിസില്‍ബ്ലോവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ഒരു രഹസ്യ കരാര്‍ ഉണ്ടാക്കിയത് സംഭവിക്കാന്‍ പാടില്ലാത്തത് എന്തോ കമ്പനിയില്‍ സംഭവിച്ചതുകൊണ്ടാണ്. കരാര്‍ വെളിപ്പെടുത്തുന്നത് കമ്പനിക്കും ഡയറക്ടര്‍മാര്‍ക്കും ദോഷകരമാകുമെന്നതിനാലാണെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഒപ്പുവച്ച കരാര്‍ എന്തുകൊണ്ട് കമ്പനിയുടെ ഓഹരിയുടമകളെ അറിയിച്ചില്ലെന്ന് സെബി ആരായണമെന്നാണ് വിസില്‍ ബ്ലോവറുടെ ആവശ്യം. നിലേകനിയുടെ നേതൃത്വത്തിലുള്ള നിലവിലെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വമ്പന്‍ പരാജയമാണ്. 

കഴിഞ്ഞ വര്‍ഷം പനായ കമ്പനിയെ ഏറ്റെടുക്കുന്ന സമയത്തും ഇന്‍ഫോസിസിനെതിരെ വിസില്‍ബ്ലോവര്‍ പരാതികള്‍ സെബിക്ക് ലഭിച്ചിരുന്നു. കമ്പനിയുടെ കോര്‍പറേറ്റ് ഗവേണന്‍സ് നയങ്ങളെ സംബന്ധിച്ച് സ്ഥാപകമേധാവിയും ഉപദേശകനുമായ എന്‍ ആര്‍ നാരായണമൂര്‍ത്തിയും മുന്‍ മാനേജ്മെന്റും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. ഈ തര്‍ക്കം, സിഇഒ വിശാല്‍ സിക്കയുടെയും ശേഷസായി ഉള്‍പ്പെടെയുള്ള ഡയറക്ടര്‍മാരുടെയും രാജിയിലാണ് കലാശിച്ചത്. രാജിയെത്തുടര്‍ന്ന് നിലേക്കനി ചെയര്‍മാനായി ബോര്‍ഡ് പുനസംഘടിപ്പിക്കുകയായിരുന്നു. 

MORE IN BUSINESS
SHOW MORE