വരുന്നു, കേരളത്തിൽ ഐഒസിയുടെ പത്ത് തീർഥാടക ഇടത്താവളങ്ങൾ

iOC--resting-place
SHARE

ദേവസ്വം ബോര്‍ഡുമായി സഹകരിച്ച്  ഇന്ത്യന്‍ ഒായില്‍ കോര്‍പ്പറേഷന്‍ കേരളത്തില്‍ പത്ത് തീര്‍ഥാടക ഇടത്താവളങ്ങള്‍ ഒരുക്കുന്നു.  ശബരിമല മണ്ഡലഉല്‍സവകാലത്തടക്കം കേരളത്തിലെത്തുന്ന തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം . അടുത്ത മണ്ഡലക്കാലത്ത് പദ്ധതി യാഥാര്‍ഥ്യമാകും.

കൊരട്ടി പൊങ്ങത്തെ ഇന്ത്യന്‍ ഒായില്‍ ഒൗട്ട്ലെറ്റ്. തീര്‍ഥാടകരും സഞ്ചാരികളുമായി കേരളത്തിലെത്തുന്നവര്‍ക്ക് എന്തുസൗകര്യവും ഇവിടെ ലഭിക്കും. ഭക്ഷണം , ഇന്ധനം , വിശ്രമം, പാര്‍ക്കിങ് അങ്ങിനെ എന്തും. ഈ മാതൃകയാണ് ഐഒസി കേരളത്തില്‍ പത്തിടത്ത് തുറക്കുന്ന ശബരമല തീര്‍ഥാടക ഇടത്താവളങ്ങള്‍ക്കുമുണ്ടാവുക.  ഇടത്താവളങ്ങള്‍ക്ക് ആവശ്യമായ സ്ഥലം ദേവസ്വം ബോര്‍ഡ് നല്‍കും . ഇവിടെ വിശ്രമകേന്ദ്രങ്ങള്‍ ടോയിലറ്റുകള്‍ എന്നിവ ഐഒസി നിര്‍മിക്കും.  പദ്ധതിക്കായി ലഭ്യമാക്കുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്ത് ഇന്ധനപമ്പും സര്‍വീസ് സ്റ്റേഷനും സ്ഥാപിക്കാനും പദ്ധതിയുണ്ട് . ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി ഐഒസി ഏറ്റെടുക്കുന്നത് 

തീര്‍ഥാടകരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു പുറമെ വാഹനങ്ങള്‍ സര്‍വീസ് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമാണ് ഇത്തരത്തിലൊരു പദ്ധതി നിര്‍ദേശം മുന്നോട്ടുവച്ചത് . വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കഴിഞ്ഞ മാര്‍ച്ച് 20ന് ദേവസ്വം ബോര്‍ഡും ഐഒസിയും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത് . വരുന്ന ഒക്ടോബര്‍  നവംബര്‍ മാസത്തോടെ തീര്‍ഥാടകകേന്ദ്രങ്ങള്‍ സജ്ജമാക്കാനാണ് ഐഒസി ലക്ഷ്യമിടുന്നത് 

MORE IN BUSINESS
SHOW MORE