പിഎന്‍ബിയിൽ നിഷ്ക്രിയ ആസ്തി ആകെ ആസ്തിയേക്കാള്‍ കൂടുതല്‍

pnb-t
SHARE

വായ്പാതട്ടിപ്പിലൂടെ മുഖം നഷ്ടപ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്കിന് മറ്റൊരു തിരിച്ചടികൂടി. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി, ആകെ ആസ്തിയേക്കാള്‍ കൂടുതലായി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ അവസാനപാദ ഫലം പുറത്തുവന്നപ്പോഴാണ് പിഎന്‍ബിയുടെ യഥാര്‍ഥ ചിത്രം വ്യക്തമാകുന്നത്.  

രാജ്യത്ത് പൊതുമേഖലയിലെ രണ്ടാമത്തെ വലിയ ബാങ്കാണ്  പഞ്ചാബ് നാഷണല്‍ ബാങ്ക്. പക്ഷെ പറഞ്ഞിട്ടെന്തുകാര്യം. ബാങ്കിന്റെ ആകെ ആസ്തി നാല്‍പത്തൊന്നായിരം കോടി രൂപ. തിരിച്ചടക്കാത്ത വായ്പ ഉള്‍പ്പെടെയുള്ള നിഷ്ക്രിയ ആസ്തിയാകട്ടെ നാല്‍പത്തിയെട്ടായിരം കോടി രൂപയും. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്. പൊതുമേഖലയിലെ ഓറിയെന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ദേന ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് എന്നിവ ഈ കുപ്രസിദ്ധി നേരത്തേ തന്നെ ആര്‍ജിച്ചിട്ടുള്ളതാണ്. എന്നാല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയത്ര വലുപ്പമുള്ള ഒരു പൊതുമേഖലാ ബാങ്ക് ഇതാദ്യമായാണ് ഈ അവസ്ഥയിലെത്തുന്നത്. 4.33 ലക്ഷം കോടി രൂപയാണ് ബാങ്ക് വിതരണം ചെയ്തിട്ടുള്ള ആകെ വായ്പ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്ക് നല്‍കുന്ന വായ്പകളിലേറെയും മോശമോ, സംശയകരമായതോ ആയവയാണെന്ന് അനുമാനിക്കപ്പെടുന്നു. 

MORE IN BUSINESS
SHOW MORE