പ്രതിസന്ധിയിൽ നിന്ന് മുക്തി നേടാനാകാതെ കശുവണ്ടി മേഖല

capex-cashew-t
SHARE

പ്രതിസന്ധിയുടെ തോട് പൊട്ടിക്കാൻ കഴിയാതെ കശുവണ്ടി മേഖല. ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ് വ്യവസായ േമഖലയിപ്പോള്‍. തോട്ടണ്ടിയുടെ ലഭ്യതക്കുറവും വർധിപ്പിച്ച  കൂലിയുമാണ് പ്രതിസന്ധിക്കു പ്രധാന കാരണമെന്ന് വ്യവസായികള്‍ പറയുന്നു.  

കൊല്ലത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ താളമായിരുന്നു ഇത്. നൂറുകണക്കിന് ഫാക്ടറികള്‍, പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികള്‍. സമൃദ്ധിയുടെ ആ നല്ലനാളുകള്‍ ഇന്ന് വെറും ഓര്‍മയാണ്. ഭൂരിഭാഗം കശുവണ്ടി ഫാക്ടറികള്‍ക്കും താഴ്്വീണു. പ്രവര്‍ത്തിക്കുന്നവയിലാകട്ടേ വേണ്ട പണിയുമില്ല. ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെയാണ് കശുവണ്ടിമേഖല നേരിടുന്നത്.

തോട്ടണ്ടിയുടെയും പരിപ്പിന്റെയും അനിയന്ത്രിതമായ ഇറക്കുമതിയാണ് പ്രതിസന്ധിയുടെ മറ്റൊരു കാരണം. കൂലി,നികുതി എന്നിവയിലെ വര്‍ധന തകര്‍ച്ചയുടെ ആക്കം കൂട്ടി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായമില്ലാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്ന് വ്യവസായികള്‍.

എന്നാല്‍ ഫാക്ടറികൾ അയല്‍ സംസ്ഥാനങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിേലക്കും മാറ്റിസ്ഥാപിച്ച് മുതലാളിമാര്‍ ലാഭം കൊയ്യുകയാണെന്ന് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നു. 

MORE IN BUSINESS
SHOW MORE