രൂപയുടെ മൂല്യത്തില്‍ വര്‍ധന

rupee-value-t
SHARE

രൂപയുടെ മൂല്യത്തില്‍ വര്‍ധന. ഇന്ന് 35 പൈസയാണ് വര്‍ധിച്ചത്. റിസര്‍വ് ബാങ്കിന്റെ ഇടപടെലിനെത്തുടര്‍ന്ന് രൂപ തിരിച്ചുകയറുകയായിരുന്നു. അതേസമയം സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു.  

ക്രൂഡോയില്‍ വില കുതിച്ചുയരുന്നതിനിടെയാണ് രൂപയുടെ മൂല്യം ഇന്നലെ 16 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് 68 രൂപ 15 പൈസയായിരുന്നു ഇന്നലത്തെ മൂല്യം. എന്നാല്‍ ഇന്ന് വ്യാപാരത്തിന്‍റെ തുടക്കത്തില്‍ തന്നെ രൂപയ്ക്ക് വില കൂടി. 35 പൈസ വര്‍ധിച്ച് 67 രൂപ 80 പൈസയായി. കറന്‍സി വിപണിയിലെ ചാഞ്ചാട്ടം അവസാനിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഇടപെട്ടതാണെന്നാണ് വ്യാപാരികള്‍ വാദിക്കുന്നത്. വിപണി ആരംഭിച്ച് ആദ്യ പത്തുമിനിറ്റില്‍ തന്നെയാണ് രൂപയ്ക്ക് 35 പൈസ കൂടിയത്. 40 കോടി ഡോളറെങ്കിലും റിസര്‍വ് ബാങ്ക് വിറ്റിരിക്കാമെന്ന് കണക്കാക്കുന്നു. മറ്റു കറന്‍സികള്‍ക്കെതിരെയെല്ലാം ഡോളര്‍ ശക്തി പ്രാപിക്കുന്നതിനിടെ രൂപ മാത്രം തിരിച്ചുകയറിയത് ഇതിനാലാകാമെന്ന് വിലയിരുത്തുന്നു. അതിനിടെ ക്രൂഡോയില്‍ വില ഇന്ന് ഇടിഞ്ഞു. ബ്രെന്‍റ് ക്രൂഡ് ബാരലിന് പോയിന്റ് രണ്ട് രണ്ട് ശതമാനം കുറഞ്ഞ് 78.26 ഡോളറായി. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചെങ്കിലും ക്രൂഡോയില്‍ സപ്ലൈ മെച്ചപ്പെട്ടതാണ് വില കുറയാന്‍ കാരണമായത്. അതേസമയം, സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 30 രൂപ കുറഞ്ഞ് 2895 രൂപയായി. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.