പിഎന്‍ബി വായ്പാതട്ടിപ്പില്‍ ആദ്യ കുറ്റപത്രം സമര്‍ച്ചു

pnb-t
SHARE

പതിമൂവായിരംകോടിയുടെ പഞ്ചാബ് നാഷനൽബാങ്ക് തട്ടിപ്പുകേസിൽ സിബിഐ ആദ്യകുറ്റപത്രം സമർപ്പിച്ചു. അലഹബാദ് ബാങ്ക് സിഇഓ ഉഷ അനന്തസുബ്രഹ്മണ്യനടക്കം ഉന്നത ബാങ്ക് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നിരവ്മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതായും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. 

മുംബൈ സിബിഐകോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിലാണ്, പിഎൻബി മുൻ സിഇഓ ഉഷ അനന്തസുബ്രഹ്മണ്യന്‍റെ പേരും ഇടംപിടിച്ചത്. 2015 ഓഗസ്റ്റുമുതൽ 2017മേയ് വരെയുള്ള കാലയളവിലാണ് പിഎൻബിയുടെ സിഇഓ സ്ഥാനത്ത് ഉഷ അനന്തസുബ്രഹ്മണ്യം ഉണ്ടായിരുന്നത്. പിഎൻബി എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ബ്രഹ്മജി റാവു, സഞ്ജീവ് സരൺ, ജനറൽ മാനേജർ നെഹാൽ അഹമ്മദ് എന്നിവരുടെ പേരും പ്രതിപട്ടികയിലുണ്ട്. ആർബിഐ ചട്ടങ്ങൾ പാലിക്കാതെയാണ് വായ്പ അനുവദിച്ചതെന്നാണ് സിബിഐ കണ്ടെത്തൽ. നിരവ്മോദിയുമായി ബന്ധപ്പെട്ട് സിബിഐ ആദ്യം രജിസ്റ്റര്ചെയ്ത ആറായിരംകോടിയുടെ തട്ടിപ്പുകേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. അതിനാൽ, മെഹുൽചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പ് നടത്തിയ തട്ടിപ്പിൻറെ വിശദാംശങ്ങൾ ഇതിലില്ല. നിരവ് മോദിക്കും മെഹൽചോക്സിക്കുമെതിരെ അനുബന്ധകുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് സിബിഐ അറിയിച്ചു. 

പിഎന്‍ബി മുൻ ഡെപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടി, ഏകജാലകം ഓഫീസർ മനോജ് കാരട്ട്, നിരവ് മോദിയുടെ കമ്പനി പ്രതിനിധി ഹേമന്ദ് ഭട്ട് തുടങ്ങിയവരുടെ പേരുകളും ഇന്ന് സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. 

MORE IN BUSINESS
SHOW MORE