പോസ്റ്റ് പെയ്ഡ് പുത്തൻ ഫീച്ചറുമായി റിലയൻസ് ജിയോ വരുന്നു

reliance
SHARE

പോസ്റ്റ്പെയ്ഡിലും തരംഗം സൃഷ്ടിക്കാന്‍ റിലയന്‍സ് ജിയോ. വിവിധ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സീറോ ടച്ച് ഫീച്ചറാണ് ജിയോ അവതരിപ്പിക്കുന്നത്. 199 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനും ഈ മാസം 15 മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്. 

പ്രീപെയ്ഡിലെ രീതികള്‍ മാറ്റിമറിച്ചതിന് സമാനമായ പദ്ധതിയാണ് പോസ്റ്റ് പെയ്ഡിലും ജിയോ പരീക്ഷിക്കു്ന്നത്. സീറോ ടച്ച് ഫീച്ചറിലൂടെ വോയ്സ്, ഇന്‍റര്‍നെറ്റ്, എസ്എംഎസ്, ഇന്‍റര്‍നാഷണല്‍ കോളിങ്ങ് തുടങ്ങിയ സൗകര്യങ്ങള്‍ പണം അടയ്ക്കുന്നതിനുമുമ്പുതന്നെ അക്ടിവേറ്റ് ചെയ്യുന്നതാണ് പദ്ധതി. പോസ്റ്റ് പെയ്ഡിലെ മറ്റു സേവനങ്ങള്‍ക്കുപുറമെ ഇന്റര്‍നാഷണല്‍ കോളിങ്ങ് സൗകര്യവും ജിയോ മുന്നോട്ടുവയ്ക്കുന്നു. മാസം 199 രൂപ അടച്ചാല്‍ 25 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനും അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് വോയ്സ് കോളിങ്ങും എസ്എംഎസും ജിയോ ആപ്പുകള്‍ സബ്സ്ക്രൈബ് ചെയ്യാനും മിനിറ്റിന് 50 പൈസയ്ക്ക് ഇന്‍റര്‍നാഷണല്‍ കോള്‍ ചെയ്യാനും ഈ പ്ലാനില്‍ സാധിക്കും. മിനിറ്റിന് 2 രൂപ നിരക്കില്‍ ഇന്റര്‍നാഷണല്‍ റോമിങ്ങും  ഇതില്‍ ഉള്‍പ്പെടുന്നു. ഇന്റര്‍നാഷല്‍ റോമിങ്ങില്‍ 2 രൂപ നിരക്കില്‍  എസ്എംഎസും ഒരു എംബി ഡാറ്റയും ലഭിക്കും. പുറമെ 575 രൂപയുടെ റോമിങ് പ്ലാനില്‍ അന്‍ലിമിറ്റഡ് വോയിസ് കോളിങ്ങും എസ്എംഎസും ഡാറ്റ സൗകര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 

MORE IN BUSINESS
SHOW MORE