റിലീസ് സിനിമകൾ ഇനി വീട്ടിലിരുന്നു കാണാം; "ഐനെറ്റ് സ്ക്രീൻ" പ്രവർത്തനം തുടങ്ങി

online-theater
SHARE

റിലീസ് സിനിമകള്‍ വീട്ടിലിരുന്ന കാണാവുന്ന രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ തീയറ്റര്‍ "ഐനെറ്റ് സ്ക്രീന്‍" പ്രവര്‍ത്തനമാരംഭിച്ചു. തിരുവനനന്തപുരത്ത് നടന്ന ചടങ്ങില്‍ ഐനെറ്റ് സ്കീന്‍ ഓണ്‍ലൈന്‍ തീയറ്റര്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.സിനിമകളുടെ തീയറ്റര്‍ റിലീസ് ഇല്ലാത്ത വിദേശരാജ്യങ്ങളിലാവും ഓണ്‍ലൈന്‍ തീയറ്റര്‍ ആദ്യം പ്രവര്‍ത്തനമാരംഭിക്കുക.

ഓണത്തിനും വിഷുവിനും റിലീസ് ചെയ്യുന്ന മലയാള സിനിമകള്‍ കാണാന്‍ കഴിയില്ലെന്ന വിഷമം വിദേശരാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് ഇനി. റിലീസ് സമയം മുതല്‍ സിനിമകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകായണ് ഐനെറ്റ് സ്ക്രീന്‍ എന്ന പുതിയ സംരംഭം. ചലച്ചിത്ര സംവിധായകന്‍ കെ.ശ്രീകുമാറാണ് ഐനെറ്റ് സ്ക്രീനിന്റെ തലവന്‍. വ്യവാസികളായ രാജേഷ് പട്ടത്തും ജിതന്‍ കൃഷ്ണനുമാണ് പുതി. സംരഭത്തിന് പിന്നില്‍ നടനും എം.എല്‍.എയുമായ മുകേഷിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണലൈന്‍ ലോഗ് ഇന്‍ ചെയ്തു

ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് പ്രീ ബുക്കിങ് ആരംഭിക്കാം. ആദ്യ സിനിമ വരുന്ന വെള്ളിയാഴ്ച ഓണ്‍ലൈന്‍ തീയറ്ററില്‍ എത്തും. സിനിമ റിലീസിങ് ഇല്ലാത്ത  വിദേശങ്ങളിലെ പ്രവാസികളെയാണ് പ്രധാനമായും ഓണ്‍ലൈന്‍ തീയറ്റര്‍ ലക്ഷ്യമിടുന്നത്. മലയാളത്തില്‍ ഇറങ്ങുന്ന മിക്ക സിനിമകളും ഓണ്‍ലൈന്‍ തീയറ്റില്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഐനെറ്റ് ഓണ്‍ലൈന്‍ തീയറ്റര്‍ പ്രോമോഷന്‍ ഹെഡും  നടനുമായ ദിവ്യദര്‍ശന്‍ പറഞ്ഞു. 

MORE IN BUSINESS
SHOW MORE