ഒന്നേകാൽ സെന്റിൽ നൂറിലധികം സസ്യങ്ങൾ നട്ടുപിടിപ്പിച്ച് സർക്കാരോഫീസ്

govt-offic
SHARE

ഒന്നേകാല്‍ സെന്‍റ് സ്ഥലത്ത് ഔഷധസസ്യങ്ങളടക്കം നൂറിലധികം വിഭവങ്ങള്‍ നട്ടുപിടിപ്പിച്ച് ഒരു സര്‍ക്കാരോഫിസ്. നാട്ടിന്‍പുറങ്ങളില്‍പ്പോലും അത്യപൂര്‍വമായിക്കൊണ്ടിരിക്കുന്ന സസ്യങ്ങളുടെ ശേഖരവും ഇവിടെയുണ്ട്. 

കൊച്ചി സെസിനടുത്തുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ എറണാകുളം മേഖലാ ഓഫിസാണ് കൃഷിയിടം. ഓഫിസിനു ചുറ്റുമുള്ള ഒന്നേകാല്‍ സെന്‍റ് സ്ഥലം ഒരു അല്‍ഭുത ഭൂപ്രദേശമാക്കി വികസിപ്പിച്ചെടുത്തിരിക്കുകയാണ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ റോസ് മേരി ജോയ്സിന്റെ നേതൃത്വത്തില്‍ ഇവിടെയുള്ള ഉദ്യോഗസ്ഥര്‍. ചൈനീസ് ഓറഞ്ച്, ആത്ത, ഞാവല്‍, പേര, പപ്പായ തുടങ്ങി ഇരുപതിനം ഫല വര്‍ഗങ്ങള്‍. മധുരച്ചീര ഉള്‍പ്പെടെ ചീരയുടെ 13 ഇനങ്ങള്‍. നാട്ടിന്‍പുറങ്ങളില്‍പ്പോലും അപൂര്‍വമായിക്കൊണ്ടിരിക്കുന്നതും ഏറെ ഔഷധഗുണമുള്ളതുമായ മണിത്തക്കാളി. ആര്യവേപ്പ്, എട്ടുകാലിച്ചെടി ഉള്‍പ്പെടെയുള്ള ജൈവ കീടനാശിനി സസ്യങ്ങള്‍, വെന്നി, ആവണക്ക്, പെപ്പര്‍മിന്റ്, ദന്തപ്പാല, ചുവന്നകൊടുവേലി അങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര സസ്യജാലങ്ങളുടെ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്

മഴമറയ്ക്കുതാഴെ തീര്‍ത്ത ഈ കൃഷിയിടത്തില്‍ ജൈവ കൃഷിക്കാവശ്യമായ മണ്ണിരക്കമ്പോസ്റ്റ്, അക്വാപോണിക്സ്, അസോള തുടങ്ങിയവും ഒരുക്കിയിട്ടുണ്ട്. പലരില്‍ നിന്നായി കേട്ടറിഞ്ഞ് ഇപ്പോള്‍ സന്ദര്‍ശനത്തിന് ഇവിടെയെത്തുന്നവരും നരവധിയാണ്. വിവിധ കൃഷി രീതികളില്‍ പരിശീനവും നല്‍കുന്നുണ്ട് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഈ ഓഫിസില്‍

MORE IN BUSINESS
SHOW MORE