ആർട്ടിഫിഷ്യൽ ഇന്റൽജെൻസിൽ പുത്തൻസേവനവുമായി ജിയോ

reliance-1
SHARE

ആര്‍ട്ടിഫിഷ്യല്‍ ഇന്റെല്‍ജെന്‍സില്‍ അധിഷ്ഠിതമായ  പുത്തന്‍ സേവനവും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. സെലിബ്രിറ്റി താരങ്ങളെ ലൈവ് വീഡിയോ കോള്‍ ചെയ്യാമെന്നതാണ്  പ്രത്യേകത

വിപണിയില്‍ പുത്തന്‍ തരംഗം സൃഷ്ടിക്കാന്‍ വീണ്ടും ‍ജിയോ ഒരുങ്ങുന്നു. ജിയോ ഇന്റെറാക്ടിറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സേവനമാണ് ഇപ്പോള്‍ ടെലികോംരംഗത്തെ പ്രധാന ചര്‍ച്ചാവിഷയം.വീഡിയോ കോള്‍ സെന്റെറുകള്‍, വീഡിയോ കാറ്റലോഗ്,വെര്‍ച്ചുവല്‍ ഷോറൂമുകള്‍,വീഡിയോ ഇ–കൊമേഴ്സ് തുടങ്ങിയ കിടിലന്‍ ഫീച്ചറുകളാണ് ഇതിലുള്ളത്. സെലിബ്രിറ്റി താരങ്ങളുമായുള്ള ലൈവ് വീഡിയോ കോളാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യോകത.അമിതാഭ് ബച്ചന്റെ കോമഡി നാടകമായ 102നോട്ടൗട്ടായിരിക്കും പ്ലാറ്റ്ഫോമിലൂടെയുള്ള ആദ്യ ഷോ.ഷോയ്ക്കിടെ ഉപഭോക്താക്കള്‍ക്ക് അമിതാഭ് ബച്ചനുമായി വീഡിയോ കോളും നടത്താം.ഈ വീഡിയോകള്‍ ഷെയര്‍ ചെയ്യാനും അസവരമുണ്ട്.കൂടാതെ, സിനിമാടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും അവസരമുണ്ട്.മൈജിയോ ആപ്പ് വഴി ജിയോ ഇന്റെറാക്ടിറ്റ് ഡൗണ്‍ലോഡ് ചെയ്താണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടത്.

MORE IN BUSINESS
SHOW MORE