ഡാറ്റാ ചോര്‍ത്തല്‍ വിവാദം; ഫെയ്സ്ബുക്കിന്റെ തലപ്പത്ത് അഴിച്ചുപണി

facebook-t
SHARE

ഡാറ്റാ ചോര്‍ത്തല്‍ വിവാദത്തിനുപിന്നാലെ ഫെയ്സ്ബുക്കിന്റെ തലപ്പത്ത് അഴിച്ചുപണി. എന്‍ജിനീയറിങ് ടീമിനെയും ഉല്‍പന്ന വിഭാഗത്തെയും മൂന്ന് യൂണിറ്റുകളാക്കി തിരിച്ചാണ് പുനക്രമീകരിച്ചിരിക്കുന്നത്. ക്രിപ്റ്റോ കറന്‍സികളെ ലക്ഷ്യമിട്ട് ബ്ലോക് ചെയ്ന്‍ സാങ്കേതിക വിദ്യയിലും ഫെയ്സ് ബുക്ക് കൈവയ്ക്കാനൊരുങ്ങുന്നുണ്ട്. 

ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മേധാവിയായിത്തന്നെ തുടരും. സക്കര്‍ബര്‍ഗിന്റെ വിശ്വസ്തനായിരുന്ന ക്രിസ് കോക്സിനെ ഇന്‍സ്റ്റഗ്രാം, വാട്സാപ്പ്, മെസെഞ്ചര്‍ എന്നിവയുടെ ചുമതലക്കാരനാക്കി. മെസെഞ്ചറിന്റെ തലവനായിരുന്ന ഡേവിഡ് മാര്‍ക്കസിനെ ബ്ലോക്ക്ചെയ്ന്‍ സങ്കേതത്തിന്റെ സാധ്യതകള്‍ പഠിക്കാനുള്ള പുതിയ ഡിവിഷനിലേക്ക് മാറ്റി. ക്രിപ്റ്റോ കറന്‍സി വ്യാപാര രംഗത്തെ സാധ്യതകള്‍ ആരായുന്നതിനുവേണ്ടിയാണ് ബ്ലോക്ചെയ്ന്‍ വിഭാഗം രൂപീകരിക്കുന്നത്.  ദീര്‍ഘകാലം ഫെയ്ബുക്ക് എക്സിക്യൂട്ടീവ് ആയിരുന്ന ജാവിയര്‍ ഒലിവനാണ് ഇനിമുതല്‍ പരസ്യത്തിന്റെയും സുരക്ഷയുടെയും ചുമതല. എക്സിക്യൂട്ടീവുകളായിരുന്ന ഒരു ഡസന്‍ പേരുടെ സ്ഥാനങ്ങള്‍ മാറ്റിയിട്ടുണ്ട്. അതേസമയം, ഒരു എക്സിക്യൂട്ടിവ് കമ്പനി വിടുന്നതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഫെയ്സ് ബുക്കിന്റെ സഹ സ്ഥാപകനായിരുന്ന ജാന്‍ കൂം ജോലി അവസാനിപ്പിക്കുന്നതായി കഴിഞ്ഞ മാസം പ്രഖ്യാപിിച്ചിരുന്നു. ഡാറ്റാ ചോര്‍ത്തലിനെത്തുടര്‍ന്നുള്ള അഭിപ്രായവ്യത്യാസങ്ങളിലാണ് കൂം ഫെയ്സ്ബുക്ക് വിടുന്നത്. 

MORE IN BUSINESS
SHOW MORE