ഫ്ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി

flipkart-walmart-t
SHARE

ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണന കമ്പനിയായ ഫ്ളിപ്കാര്‍ട്ടിനെ ആഗോള ഓണ്‍ലൈന്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ഇരു കമ്പനികളും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഫ്ളിപ്കാര്‍ട്ടിന്റെ എഴുപത്തിയഞ്ച് ശതമാനം ഓഹരികള്‍ ഒരുലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിലയ്ക്കാണ് വോള്‍മാര്‍ട്ട് വാങ്ങിയത്. ഒരു വിദേശ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കല്‍ ഇടപാടാണ് ഇത്.  ഏറ്റെടുക്കലിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇനിയുള്ള മണിക്കൂറുകളില്‍ ഉണ്ടായേക്കാം

വോള്‍മാര്‍ട്ടിനൊപ്പം ഗൂഗിളും ചേര്‍ന്നാണ് ഫ്ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കുന്നത്. ഏഴുശതമാനമാണ് ഗൂഗിളിന്റെ ഓഹരി പങ്കാളിത്തം. ഇതോടെ ഫ്ളിപ്കാര്‍ട്ടിന്റെ മൂല്യം  ഒരുലക്ഷത്തി മുപ്പത്തയ്യായിരം കോടിയായി ഉയരും. കമ്പനിയില്‍ 20 ശതമാനത്തിലേറെ പങ്കാളിത്തമുള്ള ജപ്പാന്‍ കമ്പനിയായ സോഫ്റ്റ് ബാങ്ക് പൂര്‍ണമായി ഒഴിഞ്ഞാണ് ഇടപാട് നടത്തുന്നത്. ഇരട്ടിയിലേറെയാണ് സോഫ്റ്റ് ബാങ്കിന് ഇടപാടിലൂടെ നേട്ടമുണ്ടാകുക.  നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഫ്ളിപ്കാര്‍ട്ടിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ സച്ചിന്‍ ബന്‍സാല്‍ സ്ഥാനമൊഴിയും. ബന്‍സാലിന്റെ 5.55 ശതമാനം ഓഹരികളും കൈമാറ്റം ചെയ്യപ്പെടും. അതേസമയം, സഹ സ്ഥാപകന്‍ ബിന്നി ബന്‍സാല്‍ കമ്പനിയില്‍ തുടുരം. ബിന്നിക്ക് 5.25 ശതമാനമാണ് പങ്കാളിത്തം. . ഇതോടെ .  ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ വേരുറപ്പിക്കുന്നതോടെ ഓണ്‍ലൈന്‍ വിപണനരംഗത്ത് വോള്‍മാര്‍ട്ട്– ആമസോണ്‍ മല്‍സരം പുതിയ തലത്തിലേക്കെത്തും. ഇ കൊമേഴ്സ് രംഗത്ത് വോള്‍മാര്‍ട്ട് നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഫ്ളിപ്കാര്‍ട്ടിന്റേത്. മുന്‍പ് ജെറ്റ് ഡോട് കോമിനെ 19,500 കോടി രൂപയ്ക്ക് സ്വന്തമാക്കിയതാണ് വോള്‍മാര്‍ട്ട് ടത്തിയ ഏറ്റവും വലിയ ഏറ്റെടുുക്കല്‍. 

MORE IN BUSINESS
SHOW MORE