കെഎഫ്സിയെ മികച്ച റേറ്റിങ്ങുള്ള സ്ഥാപനമായി മാറ്റുക ലക്ഷ്യം; മുഖ്യമന്ത്രി

kfc-t
SHARE

മികച്ച റേറ്റിങ്ങുള്ള സ്ഥാപനമായി കേരള ഫിനാഷ്യല്‍ കോര്‍പറേഷനെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംരംഭകനു കെ.എഫ്.സിയില്‍നിന്ന് വായ്പ ലഭിക്കാന്‍ രാഷ്ട്രീയക്കാരുടെ ശുപാര്‍ശ ഇനി വേണ്ടിവരില്ലെന്നു ധനമന്ത്രി തോമസ് ഐസക്. കെ.എഫ്.സി ബിസിനസ് കോണ്‍ക്ലേവിലായിരുന്നു ഇരുവരുടേയും പ്രതികരണം.

സംസ്ഥാനത്തെ ഏറ്റവും മികച്ച ധനകാര്യ സ്ഥാപനമായി കെ.എഫ്.സിയെ വളര്‍ത്തും . ഇതിനുള്ള നടപടിക്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ കൂടുതല്‍ സഹായം കെ.എഫ്.സിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും, വായ്പലഭിക്കാന്‍ രാഷ്ട്രീയക്കാരുടെ ശുപാര്‍ശ വേണമെന്ന പതിവുരീതിക്ക് മാറ്റമുണ്ടാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു

വായ്പാ വിതരണോദ്ഘാടനവും, മികച്ചസംരംഭകര്‍ക്കുള്ള അവാര്‍ഡുവിതരണവും ചടങ്ങില്‍ നടന്നു

MORE IN BUSINESS
SHOW MORE