സ്വിഫ്റ്റ്, ബലേനോ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു

swift-baleno-t
SHARE

അന്‍പതിനായിരത്തിലധികം സ്വിഫ്റ്റ്, ബലേനോ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു. കാറുകളുടെ ബ്രേക്കിലെ തകരാര്‍ പരിഹരിക്കുന്നതിനുവേണ്ടിയാണിത്. 

കഴി‍ഞ്ഞ ഡിസംബറിനും ഇക്കൊല്ലം മാര്‍ച്ചിനുമിടയ്ക്ക് നിര്‍മിച്ച 52,686 കാറുകളാണ് മാരുതി തിരിച്ചുവിളിക്കുന്നത്. ഇവയുടെ ബ്രേക്ക് വാക്വം ഹോസിന് തകരാറുണ്ടായേക്കാമെന്ന സംശയിത്തിലാണിതെന്ന് മാരുതി വ്യക്തമാക്കി. രാജ്യമൊട്ടുക്ക് നടത്തുന്ന സര്‍വീസ് ക്യാംപെയ്നിലൂടെയാണ് തകരാര്‍ പരിഹരിക്കുക. ഈ മാസം 14ന് ആരംഭിക്കുന്ന സര്‍വീസ് ക്യാംപെയ്ന്‍ തികച്ചും സൗജന്യമായിരിക്കും. സ്വിഫ്റ്റും ബലേനോയും ഒരേ പ്ലാറ്റ്ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ടുവണ്ടികള്‍ക്കും ഇപ്പോഴും ആഴ്ചകളോളം ബുക്കിങ്ങുമുണ്ട്. മാരുതി കൂടി തിരിച്ചുവിളിക്കല്‍ നടപടിയിലേക്ക് നീങ്ങുമ്പോള്‍ കഴിഞ്ഞ നാലു മാസത്തിനിടെ എല്ലാ വാഹനനിര്‍മാതാക്കളുംകൂടി തിരിച്ചുവിളിച്ച ആകെ വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷത്തി നാല്‍പതിനായിരമാകും.  2017 വര്‍ഷം മുഴുവനായി ആകെ എണ്‍പതിനായിരത്തി അഞ്ഞൂറ് വാഹനങ്ങള്‍ മാത്രമേ ഇത്തരത്തില്‍ തിരിച്ചുവിളിച്ചിട്ടുള്ളൂ. മെഴ്സിഡസ് ബെന്‍സ്, ടൊയോട്ട, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കള്‍ സമാനമായ നടപടിയെടുത്തിട്ടുണ്ട്. 

MORE IN BUSINESS
SHOW MORE