കോഴിക്കോട് ആയിരം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്

lulu-invest-t
SHARE

ലുലു ഗ്രൂപ്പ് കോഴിക്കോട് ആയിരം കോടി രൂപയുടെ നിക്ഷേപം നടത്തും. കോഴിക്കോടും നിക്ഷേപം നടത്തണം എന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം.

ഷോപ്പിങ് മാളും കൺവെൻഷൻ സെന്ററും ഹോട്ടലും ഉൾപ്പെടുന്ന വൻ പദ്ധതിയാണ് ലുലു ഗ്രൂപ്പ് കോഴിക്കോട് നടപ്പാക്കുന്നത്. മാങ്കാവ് ബൈപാസിനോട് ചേർന്ന് 20 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക. ആയിരം കോടി മുതൽ മുടക്കിൽ നടപ്പാക്കുന്ന പദ്ധതി 30 മാസം കൊണ്ട് പൂർത്തിയാകും. 3000 പേർക്ക് ഇവിടെ തൊഴിൽ നൽകും.  മൂന്ന് മാസത്തിനകം നിർമാണം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി ദുബായിൽ പറഞ്ഞു 

നേരത്തെ കോഴിക്കോട് ഷോപ്പിംഗ് മാൾ അടക്കമുള്ള വാണിജ്യ സമുച്ചയം നിർമിക്കാൻ നേരത്തെ ലുലു ഗ്രൂപ്പ് പദ്ധതി ഇട്ടിരുന്നു. എന്നാൽ ഇതിനുള്ള  അനുമതികൾ ലഭിക്കാൻ കാലതാമസം നേരിട്ടതോടെ  പദ്ധതിയിൽ നിന്ന് പിന്മാറാൻ ലുലു ഗ്രൂപ്പ് ആലോചിച്ചിരുന്നു. മുഖ്യമന്ത്രി ഇടപെട്ടു ആവശ്യമായ അനുമതികൾ വേഗത്തിൽ ലഭ്യമാക്കിയതോടെയാണ്  പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്. കൊച്ചിയിൽ ലുലു ഗ്രൂപ്പ് കൺവെൻഷൻ സെന്റർ ഉദ്‌ഘാടനം ചെയ്ത ചടങ്ങിലാണ് കോഴിക്കോടും നിക്ഷേപം നടത്തണം എന്ന് മുഖ്യമന്ത്രി എം എ യൂസഫലിയോട് അഭ്യർത്ഥിച്ചത് 

MORE IN BUSINESS
SHOW MORE