മണിയന്റെ മട്ടുപ്പാവിലുണ്ട് അടുക്കളയിലേക്കുള്ള സവാള

terrace-farming-pathanamthitta
SHARE

മട്ടുപ്പാവില്‍ സവാള വിളയിച്ച് പത്തനംതിട്ട കടമ്പനാട് ഒരു കര്‍ഷകന്‍. പരീക്ഷണാടിസ്ഥാനത്തില്‍ മട്ടുപ്പാവില്‍ തുടങ്ങിയ സവാളകൃഷി വിജയം കണ്ടതോടെ പുരയിടത്തിലേക്കും വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഷാന്‍ നിവാസില്‍ മണിയെന്ന കര്‍ഷകന്‍.

പരീക്ഷണാടിസ്ഥാനത്തില്‍ 70 ഗ്രോബാഗുകളില്‍ സവാള കൃഷിചെയ്തു നോക്കിയതാണ് മണി. കൃഷിവിജയം കണ്ടെന്നുമാത്രമല്ലവേണമെങ്കില്‍ സവാള കേരളത്തിലും വിളയിക്കാം എന്ന്  വിളവെടുപ്പിലൂടെതെളിയിച്ചിരിക്കുന്നു ഈ കര്‍ഷകന്‍.

നിലക്കടലയും ചോളവുമൊക്കെ വിജയകരമായി കൃഷി ചയ്ത മണിയുടെ വീടിന്റെമട്ടുപ്പാവില്‍ പച്ചക്കറികളെല്ലാം വിളഞ്ഞിട്ടുണ്ട്. കാരറ്റും കാപ്സിക്കവുമൊക്കെ അവയില്‍ ചിലതുമാത്രം. വീട്ടാവശ്യത്തിനും വില്‍ക്കാനുമുള്ള പച്ചക്കറികള്‍ മണിയുടെ അധ്വാനത്തില്‍ വിളയുന്നുണ്ട്. മികച്ച ജൈവകര്‍ഷകനുള്ള പുരസ്കാരവും നേടിയിട്ടുണ്ട് മണി.

MORE IN BUSINESS
SHOW MORE