ഹോണര്‍ 10 ഇന്ത്യയിലെത്തുന്നു

honor-10-mobile
SHARE

ഹോണര്‍ 10 ഇന്ത്യയിലെത്തുന്നു. ഫ്ളിപ്പ് കാ‍ര്‍ട്ടിലൂടെ  മാത്രമായിരിക്കും ഹോണറിന്റെ10ന്റെ ആദ്യഘട്ട വില്‍പ്പന. ഇതിനോടകം തന്നെ ചൈനയില്‍ അവതരിപ്പിച്ച ഈ പുത്തന്‍ പതിപ്പിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കൾ നൽകുന്നത്. സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ ഇഷ്ടമോഡലായ ഹോണര്‍9ലൈറ്റിന്റെ പരിഷ്ക്കരിച്ച പതിപ്പാണ് ഹോണര്‍ 10 .

5.8 ഇഞ്ച് ഫുള്‍ ഡിസ്പ്ലേയില്‍ കൂടുതല്‍ ആകര്‍ഷണീയമായാണ് രൂപകല്‍പ്പന. ഇതിന് വളഞ്ഞ ഗ്ലാസ് ഡിസൈന്‍ സ്ക്രീനും 970 പ്രോസസ്സറും നല്‍കിയിരിക്കുന്നു.ആന്‍ഡ്രൊയ്ഡ് 8.1 ഒാറിയോയുടെ പരിഷ്ക്കരിച്ച പതിപ്പാണ് ഈ ഫോണ്‍.

16 എം.പിയുടെയും 24എം.പി യുടെയും രണ്ട് ക്യാമറകള്‍ക്കൊപ്പം രണ്ട് എല്‍ഇഡി ഫ്ളാഷ് ലൈറ്റുകളും ഈ ഫോണിലുണ്ട്.6ജിബി റാമാണ് ഫോണിനുള്ളത്.3400 എം.എ.എച്ച് ബാറ്ററി,ക്വിക്ക് ചാര്‍ജ് പിന്തുണയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.50% ചാര്‍ജ് ചെയ്യാന്‍ 25മിനിട്ട് മാത്രം മതിയാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

മെയ്യ് 16ഒാടെ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുെമന്നാണ് പ്രതീക്ഷിക്കുന്നത്.ഫ്ളിപ്പ് കാര്‍ഡിലൂടെ മാത്രമായിരിക്കും ഹോണര്‍ 10ന്റെ വില്‍പ്പന.

MORE IN BUSINESS
SHOW MORE