ഫാമിലി പ്ലാനുമായി ബി.എസ്.എൻ.എൽ; പരിധിയില്ലാതെ വിളിക്കാം

bsnl-plan
SHARE

സംസ്ഥാനത്തെ ടെലികോം മേഖലയില്‍ കൂടുതല്‍ മേധാവിത്വം ഉറപ്പിക്കാനുള്ള പുതുപദ്ധതികളുമായി ബി.എസ്.എന്‍.എല്‍. രാജ്യത്ത് എവിടെയും പരിധിയില്ലാതെ വിളിക്കാവുന്ന കുടുംബപ്ലാന്‍ ബി.എസ്.എന്‍.എല്‍ പുറത്തിറക്കി. പ്രവാസികളെ ലക്ഷ്യമിട്ട് സൗദി അറേബ്യയില്‍ രാജ്യാന്തര റോമിങ് ലഭ്യമാക്കുന്നതിന് അവിടുത്ത് ടെലികോ കമ്പനിയായ സെയ്നുമായി ധാരണയായെന്ന് ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ പി.ടി.മാത്യു പറഞ്ഞു 

 മൊബൈല്‍,ലാന്‍ഡ് ലൈന്‍,ഇന്‍ര്‍നെറ്റ് സേവനങ്ങളിലേക്ക് ഉപഭോക്താക്കളെ കൂടുതല്‍ അടുപ്പിക്കാനാണ് ബി.എസ്.എന്‍.എല്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് എവിടെയും പരിധിയില്ലാതെ വിളിക്കാനും ഇന്‍ര്‍നമെറ്റ് ഉപയോഗിക്കാനും കഴിയുന്ന  കുടുംബ പ്ലാനാണ് ഏറ്റവും ആകര്‍ഷകം. 1199 രൂപക്ക് ഒരു കുടംബത്തിന് ലഭിക്കുന്ന മൂന്ന് കണക്ഷനുകളിലും ഈ സേവനങ്ങള്‍ ലഭ്യമാകും. സൗദിയിലേക്ക് പോകുന്ന മലയാളികള്‍ക്ക് അവിടെ സൗജന്യ റോമിങ് സൗകര്യം ഇനിമുതല്‍ ലഭിക്കും.  24 ലക്ഷം മൊബൈല്‍ കണക്ഷനും ഒന്നരലക്ഷം ലാന്‍ഡ് ലൈന്‍ കണക്ഷനും ഈ സാമ്പത്തിക വര്‍ഷം നല്‍കും. 4 ജി സേവനം കൂടുതല്‍ വ്യാപിപിക്കുന്നതിന് 710 പുതിയ ടവറുകള്‍ സ്ഥാപിക്കും. 2 ലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കാനും ലക്ഷ്യമിടുന്നു

 620 ടെലിഫോണ്‍ എക്സ്ചേഞ്ചുകളില്‍ വൈഫൈ ഹോട്ട്സ്പോട്ട് സേവനം ലഭ്യമാക്കും. 100 എം.ബി.പി.എസ് വേഗപരിധിയുള്ള ഇന്‍ര്‍നെറ്റ് സേവനം വീടുകളില്‍ ലഭ്യമാക്കാനുള്ള സൗകര്യം എല്ലാ എക്സ്ചേഞ്ചുകളിലും കൊണ്ടുവരും  99 രൂപക്ക് പരിധിയില്ലാതെ കോളുകള്‍ നല്‍കുന്ന സ്പെഷ്യല്‍ താരിഫ് വൗച്ചര്‍ ഇനി മുതല്‍ ലഭ്യമാവും. ഡല്‍ഹി മുബൈ ഒഴികെ റോമിംഗ് സൗകര്യവുമാണ് 20 ദിവസം സമയപരിധിയുള്ള റീച്ചാര്‍ജ് വൗച്ചറിന്റെ പ്രത്യേകത.  . 

MORE IN BUSINESS
SHOW MORE