സാമ്പത്തിക തട്ടിപ്പ്; ഡയമണ്ട് കമ്പനിക്കെതിരെ എൻഫോഴ്സ്മെൻറ് നടപടി

diamond-company-t
SHARE

സാമ്പത്തിക തട്ടിപ്പുകേസിൽ വഡോദര ആസ്ഥാനമായുള്ള ഡയമണ്ട് കമ്പനിക്കെതിരെ എൻഫോഴ്സ്മെൻറ് നടപടി.  ഡയമണ്ട്പവർ ഇൻഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിൻറെ 1122കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി.  

നിരവ്മോദി സ്ഥാപനങ്ങൾ നടത്തിയതുപോലുള്ള ബാങ്ക് വായ്പാതട്ടിപ്പുകേസിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെ നടപടി. പതിനൊന്ന് ബാങ്കുകളുടെ കൺസോഷ്യം, ഡയമണ്ട്പവർ ഇൻഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് 2654കോടിരൂപ നേരത്തെ വായ്പ നൽകിയിരുന്നു. ഇതിൽ തിരിമറി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിൽ ഒരുമാസംമുൻപ് കമ്പനിക്കെതിരെ സിബിഐ എഫ്ഐആർ ഇട്ടിരുന്നു. കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് സാമ്പത്തിക തട്ടിപ്പുവിരുദ്ധ നിയമപ്രകാരമുള്ള എൻഫോഴ്സ്മെൻറ് നടപടി. 

ഒപ്പം, കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടക്കുന്നതായാണ് വിവരം. കമ്പനിയുടേയും അനുബന്ധസ്ഥാപനങ്ങളുടേയും പേരിലുള്ള വഡോദരയിലെ ഡയമണ്ട്പ്ലാൻറ്, ഭട്നഗറിലെ ബംഗ്ലാവ്, പണിപൂർത്തിയാകുന്ന ബഹുനിലഹോട്ടൽ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. ആകെ1122കോടിരൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു. അന്വേഷണത്തൻറെ ഭാഗമായി കമ്പനി ഡയറക്ർമാര്‍ , ജീവനക്കാർ തുടങ്ങിയവരേയും ഉടൻ ചോദ്യംചെയ്തേക്കും.  

MORE IN BUSINESS
SHOW MORE