പൊതുകടം; സര്‍ക്കാര്‍ നടപടിയെ പ്രകീർത്തിച്ച് രാജ്യാന്തര നാണയ നിധി

imf-t
SHARE

പൊതുകടം കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ പ്രകീര്‍ത്തിച്ച് രാജ്യാന്തര നാണയ നിധി. ആഗോള സാമ്പത്തിക സുസ്ഥിരതാ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ബാധ്യതകളെക്കുറിച്ച് ലോകരാജ്യങ്ങള്‍ കൂടുതല്‍ സുതാര്യമാകേണ്ടതുണ്ടെന്ന് ഐഎംഎഫ് വ്യക്തമാക്കി. 

കഴിഞ്ഞ കൊല്ലം ആഭ്യന്തരോല്‍പാദനത്തിന്റെ എഴുപത് ശതമാനമായിരുന്നു ഇന്ത്യയുടെ പൊതുകടം. ഇത് വളരെ ഉയര്‍ന്ന നിരക്കാണ്. എന്നാല്‍ കടം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ ശരിയായ ദിശയിലാണെന്ന് ഐഎംഎഫ് ഡപ്യൂട്ടി ഡയറക്ടര്‍ അബ്ദേല്‍ സെന്‍ഹാദ്ജി പറ‍ഞ്ഞു. പൊതുകടം ജിഡിപിയുടെ 40 ശതമാനമാക്കി സാമ്പത്തിക സ്ഥിരതയാര്‍ജിക്കാനാണ് ഇന്ത്യയുടെ ശ്രമങ്ങള്‍. ഈ ലക്ഷ്യം മികച്ചതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സാമ്പത്തിക ബാധ്യതകളെക്കുറിച്ച് രാജ്യങ്ങള്‍ കൂടുതല്‍ സുതാര്യമായാല്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക ആസൂത്രണങ്ങള്‍ സാധ്യമാകൂയെന്ന് ഐഎംഎഫ് ഫിസ്കല്‍ അഫയേഴ്സ് വകുപ്പ് ഡയറക്ടര്‍ വിക്ടര്‍ ഗാസ്പര്‍ പറഞ്ഞു.

ഏഷ്യന്‍ രാജ്യങ്ങളെ ആഫ്രിക്കയും യൂറോപ്പുമായി ബന്ധപ്പെടുത്തുന്ന ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് ഇനീഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടെ സുതാര്യത ആവശ്യമാണ്. അതിനിടെ അമേരിക്കയിലെ ഉയരുന്ന നാണ്യപ്പെരുപ്പ നിരക്കില്‍ ഐഎംഎഫ് ആശങ്ക പ്രകടിപ്പിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായുണ്ടായ നാണ്യപ്പെരുപ്പ ഉയര്‍ച്ച ആഗോള സാമ്പത്തിക രംഗത്ത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. 

MORE IN BUSINESS
SHOW MORE